
തുടക്കവും ഒടുക്കവും ഇല്ലാത്തതായി ഒരു കാര്യവും കാണില്ല. ശുഭപരമായി തുടക്കമിട്ട് മംഗളപരമായി അവസാനിക്കുന്ന കർമ്മങ്ങളാണ് മനുഷ്യർ ഏറെ ഇഷ്ടപ്പെടുന്നത്. ജീവിതം നന്മതിന്മകൾ നിറഞ്ഞതാണ്. നമ്മുടെ ശ്രദ്ധഒന്നു മാറിയാൽ വീഴുക പടു കുഴിയിലായിരിക്കും. അവിടുന്നു കരകയറുക പ്രയാസകരമാണ്. അതിനാൽ ഏറെ ശ്രദ്ധയോടെ ആത്മാർത്ഥതയോടെ കർമ്മങ്ങളിൽ മുഴുകന്നതായിരിക്കും ആഭികാമ്യം. നമ്മൾ ചിന്തിക്കുമ്പോൾ വഴിയും വന്നു ചേരുന്നു എന്നതുപോലെ ഉപക്രമവും ഉപസംഹാരവും നമ്മൾ തന്നെ ചെയ്യുന്നു. ശാശ്വതമായിട്ട് ജഗദീശ്വരൻ ഒഴിച്ചു മറ്റൊന്നും ഇല്ല എന്നതും സത്യമാണ്. സത്യമായ പാതയിലൂടെ സഞ്ചരിക്കുക കഷ്ടപ്പാടുകൾ വന്നു ചേർന്നാലും ചെന്നെത്തുക ലക്ഷ്യത്തിൽ തന്നെയായിരിക്കും. ജനനം പോലെ മരണവും അതിൻ്റേതായ സമയങ്ങളിൽ സംഭവിക്കുന്നു. ഒരു ജീവിക്കും മരണത്തെ അതിജീവിക്കാനാകില്ല. ഉപസംഹാരം സംഭവിച്ചേ മതിയാവൂ. അതു പ്രകൃതി നിയമമാണ്. ഒരിക്കലും നാശമില്ലാത്ത ദൈവത്തെ നമ്മൾ അറിയുമ്പോൾ മാത്രമേ ജീവിത സാക്ഷാത്ക്കാരമാകു. സാക്ഷാത്കാരം തന്നെ മോക്ഷം. മോക്ഷപ്രാപ്തിക്കു ഈശ്വരസേവ വേണം. മാനവസേവയാണ് മാധവ സേവ. ജീവിതം ആനന്ദാത്മകമാക്കണമെങ്കിൽ ഈശ്വരനെ അറിയണം. ഒരുവൻ ഈശ്വര ബോധത്തിൽ അടിയുറച്ചു നിൽക്കുമ്പോൾ തെറ്റുകൾ ചെയ്യുന്നില്ല. ശരിയുടെ പര്യവസാനം ആനന്ദം ഭവിക്കുന്നു. ആത്മസംതൃപ്തി ഉപസംഹരത്തിൻ്റെ മുഖം തന്നെ. ആത്മസംതൃപ്തിയിൽ ജീവിക്കുമ്പോൾ ആനന്ദവും ഒരുപടി കൂടി കഴിഞ്ഞാൽ പരമാനന്ദവും അനുഭവിക്കാനാവും. ഏവർക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :- കെ. വിജയൻ നായർ ഉല്ലാസ്നഗർ (മുംബൈ) Mob.9867 24 2601
No Comment.