Skip to content

chithrodayamflashnews.com

November 29, 2026 10:01 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഉപസംഹാരം(ഇന്നത്തെ ചിന്താവിഷയം)

തുടക്കവും ഒടുക്കവും ഇല്ലാത്തതായി ഒരു കാര്യവും കാണില്ല. ശുഭപരമായി തുടക്കമിട്ട് മംഗളപരമായി അവസാനിക്കുന്ന കർമ്മങ്ങളാണ് മനുഷ്യർ ഏറെ ഇഷ്ടപ്പെടുന്നത്. ജീവിതം നന്മതിന്മകൾ നിറഞ്ഞതാണ്. നമ്മുടെ ശ്രദ്ധഒന്നു മാറിയാൽ വീഴുക പടു കുഴിയിലായിരിക്കും. അവിടുന്നു കരകയറുക പ്രയാസകരമാണ്. അതിനാൽ ഏറെ ശ്രദ്ധയോടെ ആത്മാർത്ഥതയോടെ കർമ്മങ്ങളിൽ മുഴുകന്നതായിരിക്കും ആഭികാമ്യം. നമ്മൾ ചിന്തിക്കുമ്പോൾ വഴിയും വന്നു ചേരുന്നു എന്നതുപോലെ ഉപക്രമവും ഉപസംഹാരവും നമ്മൾ തന്നെ ചെയ്യുന്നു. ശാശ്വതമായിട്ട് ജഗദീശ്വരൻ ഒഴിച്ചു മറ്റൊന്നും ഇല്ല എന്നതും സത്യമാണ്. സത്യമായ പാതയിലൂടെ സഞ്ചരിക്കുക കഷ്ടപ്പാടുകൾ വന്നു ചേർന്നാലും ചെന്നെത്തുക ലക്ഷ്യത്തിൽ തന്നെയായിരിക്കും. ജനനം പോലെ മരണവും അതിൻ്റേതായ സമയങ്ങളിൽ സംഭവിക്കുന്നു. ഒരു ജീവിക്കും മരണത്തെ അതിജീവിക്കാനാകില്ല. ഉപസംഹാരം സംഭവിച്ചേ മതിയാവൂ. അതു പ്രകൃതി നിയമമാണ്. ഒരിക്കലും നാശമില്ലാത്ത ദൈവത്തെ നമ്മൾ അറിയുമ്പോൾ മാത്രമേ ജീവിത സാക്ഷാത്ക്കാരമാകു. സാക്ഷാത്കാരം തന്നെ മോക്ഷം. മോക്ഷപ്രാപ്‌തിക്കു ഈശ്വരസേവ വേണം. മാനവസേവയാണ് മാധവ സേവ. ജീവിതം ആനന്ദാത്മകമാക്കണമെങ്കിൽ ഈശ്വരനെ അറിയണം. ഒരുവൻ ഈശ്വര ബോധത്തിൽ അടിയുറച്ചു നിൽക്കുമ്പോൾ തെറ്റുകൾ ചെയ്യുന്നില്ല. ശരിയുടെ പര്യവസാനം ആനന്ദം ഭവിക്കുന്നു. ആത്മസംതൃപ്തി ഉപസംഹരത്തിൻ്റെ മുഖം തന്നെ. ആത്മസംതൃപ്തിയിൽ ജീവിക്കുമ്പോൾ ആനന്ദവും ഒരുപടി കൂടി കഴിഞ്ഞാൽ പരമാനന്ദവും അനുഭവിക്കാനാവും. ഏവർക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ്നഗർ (മുംബൈ)
Mob.9867 24 2601
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6