Skip to content

chithrodayamflashnews.com

November 29, 2026 2:24 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഉത്സാഹശീലം(ഇന്നത്തെ ചിന്താവിഷയം)

ശീലങ്ങൾമനുഷ്യരെ നന്നാക്കുകയും ദുഷിപ്പിക്കുകയും ചെയ്യുന്നു. നല്ലതു വിതച്ചാൽ നന്മയും ചീത്തത് വിതച്ചാൽ തിന്മയും ഫലം. മനുഷ്യൻ്റെ കാര്യവും അതുപോലെയാണ്. ചൊട്ടയിലേ ശീലം ചുടല വരെ എന്നു പറയാറുണ്ട്. ബാല്യം മുതൽ നാം ശീലിക്കുന്നത് ആവർത്തിക്കുന്നു. കർമ്മപഥങ്ങളിൽ തിളങ്ങുകയും വിളങ്ങുകയും ചെയ്യുന്നു. ശീലങ്ങൾ കണ്ടും കേട്ടും ചെയ്തും വന്നു ചേരുന്നു. ഇവിടെയാണ് ഉത്സാഹത്തിൻ്റെ പ്രസക്തി. ഉത്സാഹമുണ്ടാകണമെങ്കിൽ നല്ല പോഷക ആഹരം കഴിക്കണം. നല്ല ആഹാരം ആരോഗ്യം വർദ്ധിപ്പിക്കും. ആരോഗ്യമുള്ള ശരീരത്തിൽ പ്രൗഢമായ മനസ്സ് ഉണ്ടായിരിക്കും. മനസ്സ് പ്രൗഢമെങ്കിൽ ഏതു കാര്യത്തിലും ഉത്സാഹം പ്രകടമാകും. ഉത്സാഹം കർമ്മപഥങ്ങളെ വേഗത്തിലാക്കുകയും അതിലൂടെയുള്ള യാത്രകൾ ഭദ്രമാകുകയും അത് വിജയത്തിൽ ചെന്നു ചേരുകയും ചെയ്യുന്നു. ഉത്സാഹശീലം സവിശേഷത നിറഞ്ഞതത്രെ. അതിൽ സ്ഥിരോത്സാഹത്തിനും കഠിന അദ്ധ്വാനത്തിനും ഉള്ള മനസ്സുണ്ടായിരിക്കും. അതുമതി ഒരുവനു ഉന്നതങ്ങളുടെ പടവുകൾ ചവിട്ടിക്കയറാൻ. സാഹസികത നിറഞ്ഞ ജീവിതത്തെ വെല്ലുവിളിയായി കണ്ട് നേരിടാൻ. അല്ലെങ്കിൽ നയിക്കാൻ. അത്തരം ആൾക്കാർ അനായസം വിജയം വരിക്കും. അതായത് ഉത്സാഹശീലം ഒരുവൻ്റെ ആത്മവിശ്വാസം വളർത്തുകയും അതിലൂടെ എന്തിനേയും നേരിടാനുള്ള ചങ്കുറ്റം ലഭിക്കുകയും ചെയ്യുന്നു. അറിവും ബുദ്ധിയും ജ്ഞാനവും അതിനെ പ്രോത്സാഹിപ്പിക്കുമ്പോൾ അവൻ വിവേകമുള്ളവനായി മാറുകയും അതിലൂടെ തിരിച്ചറിവു നേടുകയും അത് ഒരുവൻ്റെ കാര്യശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6