Skip to content

chithrodayamflashnews.com

November 28, 2026 6:09 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നിങ്ങൾ ചിന്തിക്കുന്നത് നിങ്ങളുടെ പെരുമാറ്റത്തിലും ബാഹ്യ രൂപത്തിലും പ്രകടിപ്പിക്കുക.(ഇന്നത്തെ ചിന്താവിഷയം)

മുഖം മനസ്സിൻ്റെ കണ്ണാടിയാണന്ന് പറയാറുണ്ട്. നാം ചിന്തിക്കുന്നത് പ്രവൃത്തിക്കാൻ പോകുന്നത് ഭാവങ്ങളായി മാറി മാറി മുഖത്ത് പ്രതിഫലിക്കും. സന്തോഷവും ദു:ഖവും നിരാശയും ആശങ്കയും കോപവും ദേഷ്യവും ഒക്കെ ഒരാളുടെ മുഖത്ത് പ്രകടമാകുന്നു. മനസ്സൊരു വലിയ പ്രതിഭാസമത്രെ. അതിനെ പഠിക്കുന്തോറും പഠനം ബാക്കി നിൽക്കുന്നു. കുരങ്ങനെപ്പോലെ വികൃതികൾ കാട്ടുകയും തപസ്യയെപ്പോലെ ശാന്തനിർമ്മലനാകുകയും ചെയ്യുന്നു. ഇവടെയാണ് ചിന്തകളുടെ പ്രാധാന്യം. ഒരുവൻ എന്താണ് ചിന്തിക്കുക എങ്ങനെയൊക്കെ ചിന്തിക്കുന്നു എന്നത് പലപ്പോഴും കീറി മുറിച്ചു പരിശോധിക്കുമ്പോൾ അത്ഭുതം തോന്നുന്നതു ശ്രദ്ധേയമത്രെ. നമ്മളറിയാത്ത വഴികളിലും നമ്മൾ ചെയ്യാത്ത പ്രവൃത്തികളിലും നമ്മളെ നയിക്കുന്നു. ചിലപ്പോൾ വിരോധാഭാസമായിട്ട് തോന്നാം. നമ്മുടെ പെരുമാറ്റങ്ങളിലും ബാഹ്യരൂപത്തിലും പ്രകടമായ മാറ്റങ്ങൾ ദർശിക്കാനാകുന്നു. ഇവിടെയാണ് മനസ്സിനേയും ചിന്തകളേയും നിയന്ത്രിക്കേണ്ട അവശ്യത. നല്ല ചിന്തകൾ കൊണ്ട് മനസ്സു നിറയ്ക്കണം. അതിനായിട്ട് അറിവും ബോധവും ജ്ഞാനവും വേണ്ടിവരുന്നു. അവകൾ ഉപയോഗിച്ച് മനസ്സിനേയും ചിന്തയേയും നേർവഴിക്കു നയിക്കാനാകുന്നു. നിയന്ത്രണം നീതിനിഷ്ഠതയോടെ സത്യസന്ധതയോടെ ആയിരിക്കണം. എങ്കിൽ മാത്രമേ സദ് പ്രവൃത്തികളും സദ് ചിന്തകളും പെരുമാറ്റത്തിലും ബാഹ്യരൂപത്തിലും പ്രതിഫലിക്കൂ. തീർച്ചയായിട്ടും ഈശ്വര ചിന്തയും വിശ്വാസവും നമ്മളെ നന്മയിലേയ്ക്കു കൊണ്ടു പോകും. തെറ്റുകളിൽ നിന്നും അകറ്റി നിർത്തും. ശരീരവും മനസ്സും ഒരു പോലെ നിർമ്മലാവസ്ഥ കൈവരിക്കും. ശാന്തിയും സമാധാനവും ആനന്ദവും അവിടെ അനുഭവിക്കാനാകുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob.9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6