
ഏതിനും എന്തിനും പലപ്പോഴും പരിമിതകൾ വന്നു ചേരാറുണ്ട്. പരിമിതികളിൽ നിന്നു പ്രവൃത്തിക്കുക നിത്യസംഭവം തന്നെ. ഇവിടെ ഒന്നും നിസ്സാരമല്ല. ഏല്ലാ കാര്യങ്ങളും വലുതു തന്നെ. നമ്മൾ ചിന്തിക്കുമ്പോഴും പ്രവൃത്തിക്കുമ്പോഴും ഗൗരവത്തോടെ ആയിരിക്കണം. നിസ്സാരമെന്നു കരുതുന്നവ പോലും ഗൗരവമേറിയതാണ്. ചിലത് വിജയിക്കുകയും മറ്റു ചിലത് പരാജയപ്പെടുകയും ചെയ്യുന്നു. വിജയത്തിൽ ആഹ്ലാദിക്കുകയും പരാജയത്തിൽ ദുഃഖിക്കുകയും ചെയ്യുന്നു. ദു:ഖം നിരാശയാകുകയും നിരാശയിൽ ചിന്താ വൈകല്യം ഉണ്ടാകുകയും അതിൽ നിന്നും കരകയറാനാകാതെ നാശം സംഭവിക്കുകയും ചെയ്യുന്നു. ജീവിതത്തിൽ നിസ്സാരമായിട്ടു ഒന്നുമില്ല. എല്ലാ കാര്യവും ഗൗരവമുള്ളവ തന്നെ. നമ്മുടെ വീക്ഷണം തെറ്റുക സർവ്വസാധാരണമാണ്. അറിവും ബോധവും ജ്ഞാനവും ഇതിനു പ്രാപ്തനാക്കാറുണ്ട്. ചില കാര്യങ്ങൾ അർത്ഥമുള്ളതായും മറ്റു ചിലത് നിസ്സാരമായിട്ടും തോന്നാം. നിസ്സാരമായവയെ നാം കാര്യമായിട്ട് പരിഗണിക്കാതിരിക്കുമ്പോഴായിരിക്കും പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്. ഇവിടെ അറിവും ബോധവും ജ്ഞാനവും കൊണ്ടും പരിശോധിക്കുക. അതായിരിക്കും ബുദ്ധി. വിവേചിച്ചറിയാനും സാമാന്യബുദ്ധിയ്ക്കു് യോജിച്ചതുമായ കാര്യങ്ങൾ മാത്രമേ സ്വീകരിക്കാവു. കൊക്കിലൊതുങ്ങുന്നവയെ കൊത്താവു. അണ്ണാൻ ആനയോളം വായ് പൊളിക്കരുത്. അതായത് ഏതു കാര്യത്തിലും കരുതൽ നിർബന്ധമാകണം. കരുതൽ ഇല്ലാത്തവ നൂലു പൊട്ടിയ പട്ടം പോലെ. ലക്ഷ്യമില്ലാതെ ജീവിക്കുക അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ഇവിടെ എടുക്കുന്ന മനസ്സിൻ്റെ തീരുമാനങ്ങൾ ഏവർക്കും പ്രാധാന്യമേറിയതാണ്. നന്മയാണ് തീരുമാനമെങ്കിൽ നന്മയായാരിക്കും പ്രവർത്തനങ്ങൾ. മറിച്ചെങ്കിൽ തിന്മയും. തിന്മയിലൂടെ സഞ്ചരിക്കുക ജീവിതത്തെ തകർക്കുന്നു. കുടുംബത്തിനും സമൂഹത്തിനു ഒരു പോലെ ദോഷം വരുത്തി വയ്ക്കുന്നു. ധാരാളം പോരായ്മകളുള്ള മനുഷ്യർ അവരവരുടെ കഴിവുകളെ ഉൾക്കൊണ്ടു ഒന്നും നിസ്സാരമല്ലന്നു മനസ്സിലാക്കി പ്രയത്നിക്കുന്നിടത്ത് നേട്ടങ്ങൾ കൈവരിക്കാനാകുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം..

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.