
മനുഷ്യർ ജീവിതത്തിൽ മുഖംമൂടി അണിയുക ഇന്നത്തെക്കാലത്തിൽ സർവ്വസാധാരണമായി മാറിയിരിക്കുന്നു. ഏതാണ് കള്ളനാണയമെന്നു തിരിച്ചറിയാനാകത്ത അവസ്ഥയത്രെ. അത്രയധികം നമ്മൾ അധ:പതിച്ചിരിക്കുന്നു. കോലം കെട്ടേണ്ടിടത്ത് കോലം കെട്ടിയും ആടേണ്ടിടത്ത് ആടിയും നീങ്ങുന്നത് നമുക്ക് മനസ്സിലാക്കാനാവും. എന്നാൽ ചിരിച്ച മുഖവും കഴുത്തറുക്കൽ പ്രവൃത്തിയുമായാൽ എങ്ങനെ അംഗീകരിക്കും. എന്തിനു മുഖം മൂടി ധരിക്കണം. പച്ചയായ മനുഷ്യനായി ജീവിച്ചു കൂടെ. മനുഷ്യരെ സേവിച്ച് ഈശ്വരചൈതന്യത്തിൽ എത്തിക്കൂടെ. മാനവ സേവ തന്നെ മാധവ സേവയും എന്ന് എന്തുകൊണ്ട് അറിയുന്നില്ല. ജഗദീശ്വരൻ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കുവാനുള്ള ചുറ്റുപാട് സൃഷ്ടിച്ച് ഇട്ടിട്ടുണ്ട്. അവ അനുഭവയോഗ്യമാക്കാൻ മുഖംമൂടിയുടെ ആവിശ്യമില്ല. കളങ്കരഹിതമായി ജീവിക്കുക, ധർമ്മാധിഷ്ഠിതമായി ജീവിക്കുക, നീതിപൂർവ്വം ജീവിക്കുക ഒരോ ജനത്തിൻ്റെയും കർത്തവ്യമാണ്. അദ്ധ്വാനിച്ചു ജീവിക്കുക അവിടെ ലഭിക്കുന്ന ഫലങ്ങൾക്ക് മധുരമേറിടും. അപ്പോൾ അദ്ധ്വാനിക്കാൻ മടിയുള്ളിടത്ത് കാപട്യം ഉള്ളിടത്ത് വഞ്ചനയും ചതിയും കുശുമ്പും ഉള്ളിടത്ത് മുഖം മൂടി അണിഞ്ഞേ പറ്റു അതാണ് ഇന്നു ലോകം പ്രാവർത്തകമാക്കിക്കൊണ്ടിരിക്കുന്നത്. വാക്കിലും പ്രവൃത്തിയിലും സത്യസന്ധതയില്ലാതെ എത്രമാത്രം അന്യരെ ഉപദ്രവിക്കാനാവുമോ അതിലേറെ ചെയ്യാനുള്ള ത്വര എവിടെയും കാണുന്നു. അങ്ങനെ വരുമ്പോൾ മനുഷ്യനെ കണ്ടെത്തുക പ്രയാസകരം. നമ്മളേറ്റുവാങ്ങുന്ന അനുഭവം മാത്രമായിരിക്കും മുഖം മൂടികളേ തിരിച്ചറിയുന്നത്. എനിക്കു പറയാനുള്ളത് മുഖംമൂടി ഊരിയെറിയൂ, പച്ച മനുഷ്യനായി ജീവിക്കൂ, കഴിയുന്നിടത്തോളംകാലം അന്യരുടെ ദുഃഖത്തിലാശ്വസിപ്പിക്കു നിങ്ങൾ മനുഷ്യസ്നേഹിയായി മാറിടും. മനുഷ്യനെ സ്നേഹിക്കുന്നവർക്കേ ഇതര ജീവജാലങ്ങളെ സ്നേഹിക്കാനാവൂ. സ്നേഹമാണ് അഖിലസാരമൂഴിയിൽ എന്നു കവി പറഞ്ഞത് എത്രയൊ നഗ്നസത്യം . ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867242601

No Comment.