
ഒരു ദിവസം 24 മണിക്കൂറാണ് ഉള്ളത്. ഈ മാനദണ്ഡത്തിൽ നിന്നു കൊണ്ട് ജീവിതത്തെ ചിട്ടപ്പെടുത്തുക. സമയത്തെ എങ്ങനെ ശരിയാംവണ്ണം വിനയോഗിക്കുന്നുവോ അതാണ് സമയത്തെ സൃഷ്ടിക്കുക എന്നു പറയുന്നത്. ഉള്ള സമയത്ത് കുടുതൽ പ്രവൃത്തിക്കുക. അത് നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് സഹായിക്കും. സമയം കുറവെന്നു പരാതിപ്പെടാതെ ഉള്ള സമയം വേണ്ടവണ്ണം ഉപയോഗിച്ച് കർമ്മങ്ങളേ വേഗത്തിലാക്കുക. കർമ്മങ്ങളെ വേഗത്തിലാക്കണമെങ്കിൽ മനസ്സും ശരീരവും ഒരു പോലെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും വേണം. ഊഹാപോഹങ്ങളിൽ പെട്ടു പോകാതെ ഉള്ളവ മാത്രം ചെയ്തു തീർക്കുക. അതിനായിട്ട് ആരോഗ്യം പുലർത്തുന്ന ശരീരം വേണം. അത്തരം ശരീരം പ്രയത്നിക്കുന്നതിൽ മടി കാട്ടരുത്. അദ്ധ്വാനഭാരം കൂടുകയും അക്ഷീണതയോടെ അത് നിറവേറ്റുകയും ചെയ്യുന്നതിൽ നമ്മളുടെ പ്രതിബദ്ധതയെ തുറന്നു കാട്ടുന്നു. ഇവിടെ ധാരാളം സമയം സൃഷ്ടിക്കുന്നു എന്ന പ്രവണത നടപ്പാകുന്നു. നമ്മുടെ അറിവും ബോധവും ജ്ഞാനവും യഥാക്രമം ഉപയോഗിക്കാനാവുന്നു. ജീവിതത്തെ ഗൗരവത്തോടെ കാണുന്നവർ സമയം കൂടുതൽ സൃഷ്ടിക്കുകയും അതിനെ കർമ്മനിരതമാക്കി വാഴ്ത്തുകയും ചെയ്യുന്നു. നമ്മടെ കർമ്മങ്ങൾ നല്ലതെങ്കിൽ നല്ല ഫലങ്ങളും ഉണ്ടാകും. നല്ല ഫലങ്ങളുടെ രുചിയും സ്വാദും മറ്റു പലതിൽ നിന്നും വിഭിന്നമായിരിക്കും. ഇതിനൊക്കെ ഈശ്വരൻ്റെ തലോടൽ അത്യാവശ്യമത്രെ. അതിനായി നമ്മൾ ഈശ്വരവിശ്വാസത്തെ ഉണർത്തണം. കർമ്മങ്ങൾ കൊണ്ടോ വാക്കുകൾ കൊണ്ടൊ ആരെയും നോവിക്കരുത്. നമ്മൾ എല്ലാവരും ആത്മാവു കൊണ്ട് സഹോദരന്മാരാണ്. ഈ ബോധം നമ്മളിൽ മാനുഷീകതയെ വളർത്താനാകുന്നു. മനുഷ്യത്വം ഉള്ളിടത്ത് ജീവിതത്തിന് മധുരം തോന്നും. ജീവിതം മധുരിക്കുന്നിടത്ത് സായൂജ്യവും വന്നു ചേരും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം .

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
No Comment.