
ഏവരുടേയും ജീവിത ധന്യതയ്ക്ക് ഒരു ലക്ഷ്യം ഉണ്ടായാരിക്കണം. ലക്ഷ്യമില്ലാത്ത ജീവിതം തുഴ നഷ്ടപ്പെട്ട വള്ളം പോലെയാണ്. നൂല് പൊട്ടിയ പട്ടം പോലെയാണ്. ഒരിടത്തും എത്താതെ അലഞ്ഞു നടക്കും. അതു കൊണ്ടു തന്നെ ലക്ഷ്യബോധം മനുഷ്യന് അത്യാവിശ്യമത്രെ. ലക്ഷ്യത്തിൽ എത്തിച്ചേരാൻ സ്ഥിരോത്സാഹവും കഠിന അദ്ധ്യാനവും വേണം. എല്ലുമുറികെ പണി ചെയ്താലേ പല്ലുമുറികെ തിന്നാനാകൂ. ഇവിടെ ചിന്തകൾക്ക് വളരെ പ്രാധാന്യമർഹിക്കുന്നു. ചിന്തയ്ക്കനുസരണം കർമ്മങ്ങൾ ചെയ്യുന്നു. കർമ്മങ്ങൾ നല്ലതാകണമെങ്കിൽ ചിന്തകൾ നല്ലതായിരിക്കണം. ചിന്തകൾ നല്ലതാകാൻ അറിവും ബോധവും ജ്ഞാനവും വേണം. അറിവ് ബോധത്തേ ഉണർത്തുകയും ബോധം ജ്ഞാനം പ്രദാനം ചെയ്യുകയും ചെയ്യുന്നു. അറിവും ബോധവും ജ്ഞാനവും നേടാൻ കഴിവുകൾ ഉപയോഗിക്കണം. കഴിവുകെട്ടവരായി ആരും ഇല്ല. ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണർത്തുക മാത്രമേ വേണ്ടൂ. അതിന് അലസ്സതയും മടിയും പിഴുതുമാറ്റുക. ഊർജ്ജസ്വലനായിട്ട് ഏവരും ഇരിക്കണം. അതിനായി ആരോഗ്യമുള്ള ശരീരം വേണം. നല്ല ആരോഗ്യത്തിന് പോഷകാഹരം ഭക്ഷിക്കണം. ആരോഗ്യമുള്ള ശരീരത്തിലെ പ്രൗഢമായ മനസ്സുണ്ടാകൂ. മനസ്സ് പ്രൗഢമെങ്കിലെ ചിന്തകളും ചിന്തക്കനുസരിച്ച പ്രവൃത്തികളും മികവുറ്റതാകു. നല്ലതു വിതച്ചാൽ നന്മ കൊയ്യാനാകും. തിന്മകളെ സ്വീകരിക്കാതെ നന്മയിൽ ജീവിക്കുക ധർമ്മമാകുന്നു. ധർമ്മാധിഷ്ഠിത ജീവിതം എന്നും ശ്രേഷ്ഠത കൈവരിക്കും. ഏതു ശ്രേഷ്ഠതയിലും ദൈവത്തിൻ്റെ തലോടൽ ഉണ്ട്. ദൈവത്തിൻ്റെ തലോടലിൽ ശാന്തിയും സമാധാനവും ലഭിക്കുന്നു. ശാന്തിയും സമാധാനവും ഉള്ളിടത്ത് ആനന്ദം ജനിക്കുന്നു. ആനന്ദമുള്ളിടത്ത് ഈശ്വരസാക്ഷാത്ക്കാരം നേടി എന്നു പറയാം. ഈശ്വരസാക്ഷാത്ക്കാരമത്രെ ഏവരുടെയും പരമമായ ലക്ഷ്യം. കടമ്പകൾ കടക്കാൻ ഒട്ടനവധി ഉണ്ടെങ്കിലും അതു നേടുക അവാച്യമായ അനുഭൂതിയായിരിക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.