Skip to content

chithrodayamflashnews.com

November 28, 2026 5:28 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പ്രധാനപ്പെട്ടതിൽ നിന്നും അടിയന്തരമായത് വേർപെടുത്തുക(ഇന്നത്തെ ചിന്താവിഷയം)

സമയം വളരെ വിലപ്പെട്ടതത്രെ. സമയത്തെ പാഴാക്കുക ബുദ്ധിശൂന്യമായിരിക്കും. ഏതു പ്രവർത്തികളും ശ്രദ്ധയോടെ അർപ്പണബോധത്തോടെ ചെയ്താലേ വിജയം കൈവരിക്കാനാവൂ. അതിനാൽ ആദ്യം നമ്മൾ ഒരു പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്. അത്തരം ലിസ്റ്റിൽ നിന്നും അടിയന്തരമായി ചെയ്യേണ്ടവയ്ക്ക് മുൻഗണന നൽകി അവകൾ ആദ്യം ചെയ്തു തീർക്കുക. ഇത്തരം പ്രവണതകൾ ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായും സമാധാനമായും നിറവേറ്റാനാകും. അവിടെയാണ് മനുഷ്യബുദ്ധിയ്ക്കും അറിവിനും പ്രാധാന്യമർഹിക്കുന്നത്. ബുദ്ധി കൊണ്ട് ചെയ്യുന്നവയും കായിക ബലം കൊണ്ടും ചെയ്യുന്നവയും രണ്ടും രണ്ടാണ്. ചിലടെത്ത് ബുദ്ധി കൂടുതൽ ഗുണം ചെയ്യുമ്പോൾ കായിക ശേഷി മറ്റു ചിലയിടങ്ങളിൽ പ്രയോജനം ഭവിക്കും. ശരിക്കും വേണ്ടത് പ്രതിബദ്ധതയത്രെ. പ്രതിബദ്ധതയുണ്ടങ്കിൽ ജോലി മാത്രമല്ല തിളങ്ങുന്നത് അദ്ധ്വാനവും തിളങ്ങും. ഒരിടത്തും ആർക്കും തൊഴിൽ ചെയ്യാതെ ജീവിക്കാനാവില്ല. കർമ്മം ചെയ്യുക നമ്മടെയേവരുടേയും കർത്തവ്യമത്രെ. അടുത്തതായി വേണ്ടത് സ്ഥിരോത്സാഹമത്രെ. സ്ഥിരോത്സാഹമുള്ളിടത്ത് കർമ്മഫലങ്ങൾ രുചിയുള്ളതായി മാറുന്നു. വിജയമായി മാറുന്നു. ഏതു വിജയത്തിലും അമിത ആഹ്ലാദമരുത്. എന്തിലും ഏതിലും ബഹുമാനം നൽകണം. അത് പ്രവൃത്തിയിലാകട്ടെ വാക്കുകളിലാകട്ടെ മാന്യത പുലർത്തുക നല്ല സ്വഭാവമാണ്. സ്വഭാവ ഗുണം അവൻ്റെ കർമ്മങ്ങളിൽ പ്രകടമായി കണ്ടിരിക്കും. സ്നേഹവും വാത്സല്യവും ദയയും കരുണയും ത്യാഗവും മനുഷ്യനെ ശ്രേഷ്ഠനാക്കാൻ കഴിയും. അപരൻ്റെ ദുഃഖത്തിൽ പങ്കുചേരുക മാത്രമല്ല നാം പുലർത്തേണ്ടത് കഴിയുമെങ്കിൽ കണ്ണീർ തുടയ്ക്കാനും കഴിഞ്ഞിരിക്കണം. അപ്പോൾ മാത്രമേ മനുഷ്യത്വം ജനിക്കു. മനുഷ്യത്വം ഉള്ളിടത്തേ മനുഷ്യൻ എന്ന പദം അല്ലങ്കിൽ ഉപയോഗം യോജിക്കൂ. മനഷ്യന് അസാദ്ധ്യമായ ഒന്നും തന്നെയില്ല എന്നു സമ്മതിക്കുമ്പോഴും നമ്മളെയൊക്കെ ഭരിക്കുന്ന നമ്മളേക്കാൾ വലിയ ഒരു ശക്തി നമുക്കു ചുറ്റും ഉണ്ട്. പ്രാധാന്യമായവയിൽ നിന്നും അടിയന്തരമായ വയക്ക് മുൻഗണന നൽകി ചെയ്തു തീർക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദം തീർച്ചയായും ജീവിത വിജയത്തിൻ്റെ സാക്ഷാത്ക്കാരമായിരിക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob.9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6