Skip to content

chithrodayamflashnews.com

November 28, 2026 5:14 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആ വാക്കിന് എന്തു പറ്റി?(ഇന്നത്തെ ചിന്താവിഷയം)

മനുഷ്യൻ്റെ മാഹാത്മ്യം മനസ്സിൻ്റെ മാഹാത്മ്യം തന്നെയാകുന്നു. മനസ്സിൻ്റെ മാഹാത്മ്യം വാക്കുകളിലൂടെ പ്രതിഫലിക്കുന്നു. ഒരോ വാക്കുകളിലും മാനുഷീക മൂല്യങ്ങൾ അടങ്ങിയിരിക്കുന്നു. അത് നമ്മൾ അറിഞ്ഞിരിക്കണം. വാക്കുകൾ ഉപയോഗിക്കുമ്പോൾ അത് മറ്റുള്ളവർക്കു വേദനയായി മാറരുത്. ദോഷമായി ഭവിക്കരുത്. സ്നേഹവും വാത്സല്യവും വാക്കുകളിൽ കണ്ടിരിക്കണം. എങ്കിലേ നമുക്ക് സൗമ്യമായി സംസാരിക്കാനാവൂ. സംസാരം സൗമ്യവും ഉപയോഗിക്കുന്ന വാക്കുകൾ ശ്രേഷ്ടവുമാണെങ്കിൽ അവിടെ ഈശ്വര ചൈതന്യം വിളയാടും. അക്ഷരങ്ങളിൽ നിന്നും വാക്കുകളും സ്വരങ്ങളും പിറയ്ക്കുന്നു. വാക്കുകളും സ്വരങ്ങളും ഒന്നിക്കുന്നിടത്ത് സംഗീതം പിറക്കുന്നു. സംഗീതം മനസ്സിൻ്റെ ലയമെങ്കിൽ വാക്ക് പ്രതിദ്ധ്വനിയാകുന്നു. വാക്കുകൾ കൂടിച്ചേരുമ്പോൾ വാചകങ്ങൾ പിറക്കുന്നു. വാചകങ്ങളാൽ വലിയ വലിയ ആശയങ്ങളെ അക്ഷരരൂപത്തിൽ സൂക്ഷിക്കാനാകുന്നു. പ്രതിഫലിപ്പിക്കാനാകുന്നു. അങ്ങനെ വാക്കുകൾ കൊണ്ട് ജീവിതത്തെ ധന്യമാക്കുന്ന നമ്മൾ വാക്കുകളെ അക്ഷരങ്ങളെ സ്വരങ്ങളെ ഏറെ സ്നേഹിക്കുകയും ചെയ്യുന്നു. അക്ഷരങ്ങൾ ചേർന്നു വാക്കും സ്വരവും, സ്വരവും വാക്കും ചേർന്നു വാചകങ്ങളും, വാചകങ്ങളിൽ നിന്നും ഭാഷയും ജന്മം കൊള്ളുന്നു. ഭാഷ സംവാദിക്കാനും ക്രയവിക്രയത്തിനും ഉപകരിക്കുന്നു. ജന്മം കൊണ്ട മണ്ണിൽ സംസാരിക്കുന്ന ഭാഷ മാതൃഭാഷയും അന്യനാടുകളിൽ ചെന്നു പഠിക്കുന്നതും സംസാരിക്കുന്നതുമായ ഭാഷകൾ മാതൃഭാഷയോളം വരില്ല. അവയെല്ലാം വളർത്തമ്മയായിരിക്കും, മാതൃഭാഷ പെറ്റമ്മയും. പെറ്റമ്മയും പോറ്റമ്മയും തമ്മിലുള്ള അഭേദ്യത ഏവരും ഉൾക്കൊളളുക വഴി നാം ജ്ഞാനസമ്പന്നരായി മാറുകയാണ്. വിവിധ ഭാഷകളിലെ പ്രാവിണ്യം എന്നും ഏവർക്കും അനുഗ്രഹമായിരിക്കുമ്പോൾ മാതൃഭാഷയെ ഒന്നാം സ്ഥാനത്തു തന്നെ പരിഗണിക്കണം. മലയാളികളൊഴിച്ച് മറ്റുള്ള ഏതൊരാൾക്കും മാതൃഭാഷ കഴിഞ്ഞേ മറ്റുഭാഷകളുള്ളു. അത്രമാത്രം പ്രിയം മലയാളികളിൽ കാണുന്നില്ല എന്ന പരമാർത്ഥം തുറന്നു പറഞ്ഞു പോകുന്നു. ഇനി മറ്റൊരു കാര്യം നാം വാക്കുകൾ ഉപയോഗിക്കുമ്പോൾ എറെ ശ്രദ്ധാലുവായിരിക്കണം. വാവിട്ട വാക്കും കൈവിട്ട അമ്പും ഒരു പോലെ എന്ന പഴഞ്ചൊല്ല് എത്ര സത്യമാണ്. കൈവിട്ടു പോയ അമ്പ് ലക്ഷ്യസ്ഥാനത്ത് തറയ്ക്കുമ്പോൾ വാവിട്ട വാക്കു ചെന്നു തറയ്ക്കുന്നത് മനുഷ്യൻ്റെ നെഞ്ചിലായിരിക്കും, ഒന്നും കൈവിട്ടു പോയാൽ തിരിച്ചെടുക്കാനാകില്ല. അതു കൊണ്ട് വളരെ ശ്രദ്ധയോടെ വാക്കുകൾ ഉപയോഗിക്കുക. വിടുവാ പറയരുത്. വിശ്വം മുഴുവൻ നയനങ്ങളാൽ ആസ്വാദിക്കാൻ കഴിയുന്നതു പോലെ ആശയവിനിമയത്തിനും കാവ്യ കഥാ പരമ്പരക്കും വാക്കുകൾ മനോഹരമായ ആസ്വാദനായി ഭവിക്കട്ടെ. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6