
ഇന്നു സമൂഹത്തിൽ കാണാനാവത്ത ഒരു പ്രവണതയത്രെ വിനയം. വിനയത്തിൻ്റെ ഭാവങ്ങളോ സ്വഭാവങ്ങളോ പ്രകടിപ്പിക്കാനാകുന്നില്ല. വിനയമുളളിടത്ത് ലാളിത്യവും ബഹുമാനവും കൂടുന്നു. സംസാരരീതിയിലും പെരുമാറ്റങ്ങളിലും വിനയമുണ്ടങ്കിൽ മറ്റുള്ളവർക്ക് അവനോ അവളോ ഇഷ്ട കഥാപാത്രമായി മാറുന്നു. അവർക്കു ലഭിക്കുന്ന ജനസമ്മതി പ്രവചനാതീതമത്രെ. വിനയത്തിൻ്റെ കാതലായ സ്ഥായി സ്നേഹവും വാത്സല്യവും ത്യാഗവും ദയയും കരുണയും സഹനവും സഹതാപവും പരസാഹായവും ഉൾക്കൊണ്ടതാണ്. അങ്ങനെയുളളിടത്ത് ഈശ്വരചൈതന്യം നിറഞ്ഞൊഴുകും. അവിടെ വിദ്വേഷത്തിനൊ കോപത്തിനൊ സാദ്ധ്യതയില്ല. ശാന്തതയും സമാധാനവുമായ മനസ്സിൽ മനുഷ്യത്വം ശുദ്ധമായ തെളിനീരായി ഒഴുകും. ശുദ്ധമായ ജലം ആരോഗ്യ പരിരക്ഷ നൽകുന്നതുപോലെ വിനയാധിക്യമായ ജീവിതം പ്രകീർത്തിയുടെ പൂക്കളാൽ ഹൃദയമനോഹരതയിൽ സുഗന്ധം പരത്തി സവിശേഷത നിറഞ്ഞു നിൽക്കും. വിനയം ഉള്ളവൻ ക്ഷമാശീലവും സത്യസന്ധതയും ധർമ്മവും പുലർത്തും. ക്ഷമയും സത്യസന്ധതയും ധർമ്മവുമുള്ളിടത്ത് ഒരുവൻ്റെ വ്യക്തിത്വത്തിൽ ശ്രേഷ്ഠത ഉണ്ടായിരിക്കും. കുടുംബത്തിലെന്ന പോലെ സമൂഹത്തിനും അത്തരക്കാർ നേട്ടമായി ഭവിക്കും. മനസ്സുകൊണ്ടോ പ്രവൃത്തി കൊണ്ടോ ആരെയും ദ്രോഹിക്കില്ല അവർ. അവരുടെ ചെയ്തികൾ നന്മാധിഷ്ഠിതമായിരിക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി, നമസ്ക്കാരം

കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.