
അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുപോലെ വിമർശിക്കാനും ഏവർക്കും സ്വാതന്ത്ര്യമുണ്ട്. വിമർശനം ആരോഗ്യപരമായിരിക്കണം. ഇന്ന് കാണാത്തതും അതു തന്നെ. ആരോഗ്യ പരമായ വിമർശനത്തിനു പകരം വളർത്തുനായക്കളേപ്പോലെ വാലാട്ടു സ്വഭാവം കാട്ടുന്ന തരം വിമർശനങ്ങൾ കണ്ടു വരുന്നു. അത് സ്വീകരിക്കാനാകില്ല. അത്തരം വിമർശനങ്ങൾ കണ്ടില്ലെന്നു വയ്ക്കുക. കാരണം തികച്ചും സ്വാർത്ഥ താൽപ്പര്യമാണു അത്. അത്തരം വിമർശനങ്ങൾ ഏറെ ഉപദ്രവങ്ങളത്രെ. ജീവിതത്തെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന കൂട്ടരാണ് അവർ. അത്തരക്കാരെ എതിർത്തിട്ടു ഫലമില്ല. ജീവിതത്തിലും സമൂഹത്തിലും ഒരുപോലെ കഷ്ടപ്പെടുത്തുന്ന വിമർശനക്കാരെ നാം അകറ്റിനിർത്തുന്നതായിരിക്കും ഭംഗി. വിമർശനം ഗുണപരമായിരിക്കണം. അതിനും വിമർശനം ക്രിയാത്മത കാത്തു സൂക്ഷിക്കണം. ഒരു നല്ല വിമർശനം ഒരു നല്ല ഗുരുവിനു തുല്യമാണ്. ഗുരു എന്നും ശിഷ്യർക്ക് അദ്ധ്യാപകൻ മാത്രമല്ല, കൂട്ടുകാരൻ കുടിയാണ്. സാരോപദേശവും സാന്ത്വനവും ഗുരു നൽകുന്നു. സമഭാവനയുള്ള ഗുരു ഏവർക്കും മുതൽ കുട്ടായിരിക്കും. തെറ്റും ശരിയും മനസിലാക്കി തരമ്പോഴും തെറ്റാവർത്തിക്കരുത് എന്ന ഉപദേശവും നൽകുന്നു. അതു കൊണ്ട് വിമർശനം തളർത്തുന്നില്ല. അത് നമ്മൾക്ക് ഊർജ്ജം പകർന്നു തരുന്നു. നല്ല വിമർശനം നമുക്ക് പ്രചോദനമായിരിക്കും. അതു നമ്മുടെ വളർച്ചയെ സ്വാധീനിക്കുന്നു.. ഉത്തമമായ വിമർശനങ്ങളിൽ നമുക്ക് നേരായ വഴികാട്ടിത്തരുന്നു. അത് അറിവിലേയ്ക്കും ബോധത്തിലേയ്ക്കും ജ്ഞാനത്തിലേയ്ക്കും നമ്മളെ കൈ പിടിച്ചുയർത്തും. ആജ്ഞാപിക്കുക, ആക്രോശിക്കുക ശകാരിക്കുക മുതലായവ ഒരിക്കലും വിമർശനത്തിൻ്റെ മുഖങ്ങളല്ല. ഉത്തമ വിമർശനം ആരെയും കുറ്റപ്പെടുത്താതെ സ്നേഹവാത്സല്യങ്ങളുടെ മൂലധനമായിരിക്കും. ഏതു പ്രവർത്തികളിലും വിമർശനം ഉണ്ടായേ മതിയാവൂ. വിമർശനമുളളിടത്ത് പ്രോത്സാഹനം ജനിപ്പിച്ചിരിക്കണം. അതിനു കഴിയാത്തവയൊക്കെ അനാരോഗ്യത്തിനു വഴിവയ്ക്കുന്നു. ചിന്തയേയും പ്രവൃത്തിയെയും മലീമസമാക്കുന്നു. സഹിഷ്ണതയോടെ കാര്യകാരണസഹിതം വിഷയത്തെ വിശകലനം ചെയ്തു പൂർണ്ണമായി ബോധ്യപ്പെടുത്താനാകുമ്പോഴേ വിമർശനത്തെ സ്വീകരിക്കാനാകുക. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.