
മനുഷ്യരുടെ ഏതു പ്രവൃത്തികളിലും ശീലങ്ങളുടെ പ്രാധാന്യം കാണാനാകുന്നു. ശീലങ്ങൾ കരുത്താർജ്ജിക്കണമെങ്കിൽ ആരോഗ്യം വേണം. ആരോഗ്യമുള്ള ശരീരത്തിൽ പ്രൗഢമായ മനസ്സുണ്ടാകുന്നു. പ്രൗഢമായ മനസ്സുണ്ടെങ്കിലെ ചിന്തകൾ കരുത്താർജ്ജിക്കു. കരുത്തുള്ള ചിന്തകൾ പ്രവർത്തനങ്ങളെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. അതേ സമയം ശീലങ്ങൾ വികലമെങ്കിൽ പ്രവൃത്തികളും മോശമായി ഭവിക്കും. നാം നിത്യം കാണുന്ന ദുശീലങ്ങളായ പുകവലി മദ്യപാനം മയക്കുമരുന്നിൻ്റെ ഉപയോഗം മുതലായവ മനുഷ്യജീവിതത്തിൻ്റെ അടിത്തറ ഇളക്കുന്നു. താളം തെറ്റുന്നിടത്ത് മനുഷ്യനെ കൊണ്ടുള്ള ഗുണമേന്മകൾ നശിക്കുന്നു. ചെറുപ്പത്തിൽ ആർജ്ജിക്കുന്ന ശീലങ്ങൾ ജീവിതം മുഴുവൻ കരുത്തായാട്ട് ഭവിക്കുന്നു. ഇവിടെ ശ്രദ്ധേയമാകണ്ടെത് നാം ആർജ്ജിക്കുന്ന ശീലങ്ങൾ നല്ലതാണോ ചിത്തയാണോ എന്നതാണ് പ്രധാനം. നല്ല ശീലങ്ങൾ നന്മയ്ക്കും ചീത്ത ശീലം തിന്മയ്ക്കും വഴിയൊരുക്കുന്നു. അറിവും ബോധവും ജ്ഞാനവും കൊണ്ട് നമ്മുക്ക് ചില ശീലങ്ങളെ തിരുത്താനാകും. ശീലങ്ങൾ ദുഷിച്ചതെങ്കിൽ അത് ഉപേക്ഷിക്കുക തന്നെ വേണം. മറിച്ച് കൂടെ കൂട്ടുകയാണങ്കിൽ ജീവിതം തന്നെ നശിച്ചെന്നാരിക്കും. നല്ല ശീലങ്ങൾ നല്ല സ്വഭാവങ്ങളെ വാർത്തെടുക്കുന്നതു പോലെ ചീത്ത സ്വഭാവങ്ങൾ ചതി വഞ്ചന കളവു മുതലായവയിൽ ആധിപത്യം നേടുകയും അത് പിന്നീട് ദേഷ്യം കോപം അക്രമം വെറുപ്പ് മുതലായവയാൽ മനുഷ്യത്വം നശിപ്പിക്കുകയും ചെയ്യുന്നു. ഇവരിൽ സത്യനിഷ്ഠയോ നീതി ചിന്തയൊ കാണില്ല. ഞണ്ടുകളേപ്പോലെ ഒന്നു മറ്റൊന്നിനെ കരയ്ക്കു കയറാനാകാത്തവിധം കടിച്ചുതൂങ്ങുന്നതു കാണാം. അവിടെ ഈശ്വര ചൈതന്യമോ ചിന്തയോ ജനിക്കില്ല. പാപി ചെല്ലുന്നിടം പാതാളം കണക്കെ പന പോലെ അവർ വളരുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob.9867 24 2601
No Comment.