Skip to content

chithrodayamflashnews.com

November 28, 2026 4:43 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നിങ്ങളുടെ ഏറ്റവും ചീത്തയായ ശത്രുക്കൾ.(ഇന്നത്തെ ചിന്താവിഷയം)

ഏവരിലും ഞാൻ കുടിയിരിക്കുന്നു. ഞാൻ പ്രകാശം പരത്തുകയും ഇരുട്ടിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരം അതുകൊണ്ടു തന്നെ ക്ഷേത്രമായി കാണുകയും ഏറെ പ്രാധാന്യം അർഹിക്കുന്നതും ആകുന്നു. ശരീരത്തിൽ ഇരിക്കുന്ന ഞാൻ മനസ്സിൻ്റെ പ്രതീകമാണന്നും മറിച്ച് ജീവൻ്റെ തുടിപ്പാണന്നും രണ്ട് അഭിപ്രായങ്ങൾ കേട്ടുവരുന്നു. എന്തായാലും ചിന്തിപ്പിക്കാനും പ്രവൃത്തിപ്പിക്കാനും സഹിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഞാൻ. പലപ്പോഴും പലരിലും ഞാൻ എന്ന ഭാവം വളർന്ന് അഹങ്കാരമായി മാറുന്നു. അഹങ്കാരമേറുന്നിടത്ത് മൃഗീയത വളരും, മൃഗീയത നാശത്തെ ജനിപ്പിക്കും, നാശം നമ്മളെ തന്നെ തുടച്ചു മാറ്റും. പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ഈശ്വരീയതയിൽ ഞാൻ എത്തപ്പെടുകയാണങ്കിൽ ഞാൻ ചൈതന്യ പൂർണ്ണവാനായിരിക്കും. നമ്മൾ നമ്മളെ തേടുന്നതും നമ്മൾ ആരാണന്നു തിരിച്ചറിയുന്നതും വരെ നമ്മുടെ ശ്രമങ്ങളും അദ്ധ്വാനങ്ങളും തുടർന്നു കൊണ്ടേയിരിക്കുന്നു. ഇതൊരു വാസനയാണ്. എൻ്റെ മിത്രവും ശത്രുവും ഞാൻ തന്നെ. ഇവിടെ ശത്രുവായി പരിണമിക്കുന്നുവെങ്കിൽ ഞാൻ ഭാവത്തിൻ്റെ അനന്തരഫലമത്രെ. ഒരുവൻ്റെ അറിവും ബോധവും ജ്ഞാനവും എങ്ങനെ നന്മാധിഷ്ഠിതയിൽ പ്രകടമാക്കാനാകുമോ അതേ തൂക്കത്തിൽ തന്നെ തിന്മാധിഷ്ഠിതയും പ്രകടിപ്പിക്കാനാകും. അപ്പോൾ ഞാനാണ് ഏതു വേണമെന്ന് തീരുമാനിക്കുക. എൻ്റെ അഭിരുചിക്കനുസരിച്ച് എൻ്റെ താൽപ്പര്യത്തിനനുസരിച്ച് ഞാൻ എനിക്ക് ശത്രുവും മിത്രവും ആകുന്നു. ശത്രുത കൊണ്ട് നരകവും മിത്രത കൊണ്ട് സ്വർഗ്ഗവും പണിയുന്നു. ഇതിലേറെ രസാവഹം താൻ ആരാണന്നും തനിക്കു എങ്ങനെ ജീവിക്കാനാകുമെന്നും അറിഞ്ഞു വരുമ്പോഴേയ്ക്കും നമ്മുടെ ആയുസ്സും തീർന്നിരിക്കും. ഞാൻ എത്രമാത്രം അഹങ്കരിക്കുന്നുവോ അത്രമാത്രം കീഴടങ്ങുകയും ചെയ്യുന്നു. കോപം ദേഷ്യം മത്സര്യം മുതലായ കാരണങ്ങളാൽ ഞാൻ വൃണപ്പെടുമ്പോൾ തന്നെ സ്നേഹം വാത്സല്യം ത്യാഗം ദയ കരുണ മുതലായ കാരണങ്ങളാൽ ഞാൻ ഉൽകൃഷ്ടനാകുകയും ചെയ്യുന്നു. നാം സ്വയം അറിയുക. നമ്മുടെ പോരായ്‌മയും കഴിവുകളും നമ്മൾ തന്നെ വിലയിരുത്തുക. ഇത്തരം പ്രവണതകൾ നമ്മുടെ മാനദണ്ഡത്തെ തന്നെ മാറ്റിമറിക്കും. അവിടെ ഞാൻ ആരുമാകട്ടെ എൻ്റെ കർമ്മങ്ങൾ നിർമ്മലാത്മകമായിരിക്കും. കർമ്മങ്ങളിൽ നിർമ്മലമുണ്ടങ്കിൽ ഞാൻ പ്രശംസിക്കപ്പെടും. പ്രശംസ ആത്മബലം വർദ്ധിപ്പിക്കാനുതകും. ആത്മബലമുള്ളിടത്ത് ആത്മവിദ്യ അഭ്യസിക്കാനാകുന്നു. ആത്മവിദ്യ അഭ്യസിക്കുമ്പോൾ ആത്മജ്ഞാനം നേടുകയും ആത്മജ്ഞാനത്തിലൂടെ ഞാൻ എന്ന പ്രതിഭാസത്തെ തിരിച്ചറിയാനും കഴിയുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6