ലൂർദ് മാതാ പള്ളിയിൽ മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തുന്നത്. അൽപസമയം പള്ളിയിൽ ചെലവഴിച്ചശേഷം അദ്ദേഹം മടങ്ങി.
ഭക്തിപരമായ നിർവഹണത്തിന്റെ മുദ്രകൾ മാത്രമാണ് ഇത്.വിജയത്തിലുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉൽപ്പന്നത്തിലില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബസമേതം പള്ളിയിലെത്തി സുരേഷ് ഗോപി സ്വർണ്ണ കിരീടം സമർപ്പിച്ചത് വിവാദത്തിന് കാരണമായിരുന്നു.
സ്വർണക്കിരീടം എന്ന പേരില്‍ ചെമ്പിൽ സ്വർണം പൂശി നല്‍കിയെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലടക്കം വലിയതോതിൽ പ്രചരിച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ലൂർദ് മാതാവിൻ്റെ പള്ളിയിൽ 10 ലക്ഷം രൂപയുടെ സ്വർണ നേർച്ച നൽകുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
No Comment.