Skip to content

chithrodayamflashnews.com

October 19, 2026 7:41 am
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

വളര്‍ത്തുതത്ത നല്‍കിയ സൂചന; രക്ഷപ്പെടുത്തിയത് രണ്ട് കുടുംബങ്ങളെ

ഉരുള്‍പൊട്ടലിനു തൊട്ടുമുന്‍പ് വളര്‍ത്തുതത്ത നല്‍കിയ സൂചനയില്‍ യുവാവ് രക്ഷപ്പെടുത്തിയത് രണ്ട് കുടുംബങ്ങളെ. ദുരന്തദിനത്തിനു തലേദിവസം തന്നെ മഴ ശക്തിയാകുന്നതു കണ്ട കുടുംബം മാറാന്‍ തീരുമാനിച്ചു, സഹോദരിയുടെ വീട്ടിലേക്ക് മാറിയ യുവാവും കുടുംബവും വളര്‍ത്തുതത്ത കിങ്ങിണിയെയും കൂടെക്കൂട്ടി

അന്നു രാത്രി തത്ത പതിവില്ലാത്തവിധം ബഹളമുണ്ടാക്കി. ഉറുമ്പ് വല്ലതും കൂട്ടില്‍ കയറിയതാകാമെന്ന് കരുതി യുവാവ് അടുത്തുചെന്ന് നോക്കിയപ്പോള്‍ പച്ച തൂവലെല്ലാം പൊഴിഞ്ഞ് പോയിരുന്നു. കറന്റ് പോലുമില്ലാതിരുന്ന ആ സമയം ടോര്‍ച്ചടിച്ചാണ് കൂട്ടില്‍ പരിശോധിച്ചത്. തുറന്നുവിടാനാവും തത്ത കരഞ്ഞിട്ടുണ്ടാവുകയെന്നും സംശയം പറയുന്നു ഇയാള്‍.

തത്തയുടെ പതിവില്ലാത്ത കരച്ചിലും ബഹളവും കേട്ട് എന്തോ പന്തികേട് തോന്നി സുഹൃത്തിനെ വിവരം അറിയിച്ചു. ഉറക്കത്തിലായിരുന്ന സുഹൃത്ത് ജിജിയോട് പുറത്തിറങ്ങി നോക്കാനാവശ്യപ്പെട്ടു, മഴയുടെ ഇരമ്പലിനും കേള്‍ക്കുന്ന ശബ്ദത്തിനും മാറ്റം അനുഭവപ്പെട്ട സുഹൃത്ത് പുറത്തിറങ്ങി നോക്കിയപ്പോള്‍ വെള്ളം ഇരച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. എല്ലാവരോടും സുരക്ഷിത സ്ഥാനത്തേക്ക് മാറാനാവശ്യപ്പെട്ടു. വിളിച്ചു പറഞ്ഞത് കൊണ്ടുമാത്രമാണ് ആ കുടുംബം രക്ഷപ്പെട്ടത്. അതുപോലെ തന്നെ പ്രശാന്ത് എന്ന മറ്റൊരു സുഹൃത്തിന്റെ കുടുംബത്തെയും രക്ഷപ്പെടുത്തിയത് ഇതുപോലെ വിളിച്ചറിയിച്ചാണെന്നും യുവാവ് പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6