Skip to content

chithrodayamflashnews.com

October 18, 2026 7:26 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

കെടിഡിസിയിൽ അസിസ്റ്റന്റ് മാനേജർ ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒരാൾ കൂടി അറസ്റ്റിൽ

തൃശൂർ: കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (KTDC) അസിസ്റ്റന്റ് മാനേജരായി ജോലി ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. തിരുവനന്തപുരം മണ്ണൂർക്കര വില്ലേജിലെ കോട്ടൂർ സ്വദേശി, മണ്ണുകുഴിപുത്തൻ വീട്ടിൽ ശരത്ത് എന്നറിയപ്പെടുന്ന വിനീഷ് (38) ആണ് അറസ്റ്റിലായത്.

മതിലകം പൊലീസാണ് വിനീഷിനെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

കേസിലെ പ്രധാന പ്രതിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഷാനി എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ ആല വില്ലേജിലെ പൊരി ബസാർ പടിഞ്ഞാറ് പൂതോട്ടപ്പറമ്പ് സ്വദേശി, കാട്ടുപറമ്പിൽ വീട്ടിൽ ഷാനീർ (50) ആണ് കേസിലെ പ്രധാന പ്രതി.

2025 മേയ് നാലിന് മതിലകം പൊലീസ് ഷാനീറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

കെടിഡിസിയിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ജോലി ലഭ്യമാക്കാമെന്ന വാഗ്ദാനത്തിന്റെ പേരിൽ 19 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഇപ്പോൾ രണ്ടാമത്തെ പ്രതിയും പൊലീസ് പിടിയിലായിരിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6