Skip to content

chithrodayamflashnews.com

October 24, 2026 6:23 pm

കെ എസ് ആർ ടി സി ബസ് ബൈക്കിന് പിന്നിലിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

2023 | ഫെബ്രുവരി 28|ചൊവ്വ |

മരിച്ചതിൽ കിളിമാനൂരിലെ എഞ്ചിനീയറിംഗ്
കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയും

ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക്
ദാരുണാന്ത്യം. ചടയമംഗലത്താണ് സംഭവം. പുനലൂർ സ്വദേശികളായ അഭിജിത്ത്
(19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ
കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ 7.30ന് നെട്ടേത്തറ എംസി റോഡിൽ വച്ചാണ് അപകടമുണ്ടായത്.
പുനലൂർ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എഞ്ചിനീയറിംഗ്
കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ്. ചടയമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി
ബസാണ് അപകടം ഉണ്ടാക്കിയത്. ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ
ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ അഘാതത്തിൽ രണ്ടുപേരും റോഡിലേക്ക്
തെറിച്ചുവീണു. പെൺകുട്ടിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവ
സ്ഥലത്തുവച്ച് തന്നെ മരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6