ഓൺലൈൻ ലോകത്തെ വ്യാജ പ്രൊഫൈലുകളും ചതിക്കുഴികളും എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്ന ഒരു വാർത്തയാണ് ബ്രസീലിൽ നിന്നും പുറത്തുവരുന്നത്.
ബ്രസീലിലെ ഇംപെരാട്രിസ് (Imperatriz) സ്വദേശിയായ എഡിമർ റോച്ച മാർട്ടിൻസ് (49) എന്ന കെട്ടിട നിർമ്മാണ തൊഴിലാളിക്കാണ് ഈ ദാരുണമായ അനുഭവം ഉണ്ടായത്. ഓൺലൈനിലൂടെ പരിചയപ്പെട്ട ഒരു യുവതിയുമായി അദ്ദേഹം പ്രണയത്തിലാവുകയായിരുന്നു. തനിക്ക് വലിയൊരു കൃഷിത്തോട്ടമുണ്ടെന്നും അങ്ങോട്ട് വരികയാണെങ്കിൽ ഇനി ജീവിതത്തിൽ ജോലി ചെയ്യേണ്ടതില്ലെന്നും ആ യുവതി എഡിമറിന് ഉറപ്പുനൽകി.

ഇത് വിശ്വസിച്ച് എഡിമർ തന്റെ വീടും വീട്ടിലുണ്ടായിരുന്ന സാധനങ്ങളുമെല്ലാം വിറ്റുപെറുക്കി. തുടർന്ന് ആ യുവതിയെ നേരിട്ട് കാണാനായി ഏകദേശം 1,900 കിലോമീറ്ററോളം ദൂരം ബസിലാണ് അദ്ദേഹം സഞ്ചരിച്ചത്.
എന്നാൽ ബെലോ ഹൊറിസോണ്ടെ (Belo Horizonte) എന്ന സ്ഥലത്ത് എത്തിയ എഡിമർ യുവതിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കൈവശമുണ്ടായിരുന്ന ചിത്രങ്ങൾ കാണിച്ച് നാട്ടുകാരോട് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്; അദ്ദേഹം പ്രണയിച്ചിരുന്ന ആ സ്ത്രീ യഥാർത്ഥത്തിൽ ജീവിച്ചിരിപ്പില്ലായിരുന്നു! ആ പ്രൊഫൈലിൽ ഉണ്ടായിരുന്ന ചിത്രങ്ങളെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങളായിരുന്നു.
കയ്യിലുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട്, പരിചയമില്ലാത്ത നഗരത്തിൽ ഒറ്റപ്പെട്ടുപോയ എഡിമറിനെ പിന്നീട് ചില സന്നദ്ധപ്രവർത്തകരും പോലീസും ചേർന്നാണ് സഹായിച്ചത്
No Comment.