Skip to content

chithrodayamflashnews.com

October 21, 2026 2:46 am

ശശികല അമ്മയെ ചവിട്ടുന്നത് നേരിട്ട് കണ്ടു, ജയലളിതയുടേത് കൊലപാതകം; തെളിവുണ്ടെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത

കൊച്ചി∙ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകൾ എന്നവകാശപ്പെടുന്ന തൃശൂർ കാട്ടൂർ സ്വദേശി കെ.എം. സുനിത ‘അമ്മ’യുടെ സ്മൃതി മണ്ഡപത്തിൽ നിരാഹാര സമരത്തിന്. ജയലളിതയുടേതു കൊലപാതകമാണെന്നും ഇത് അന്വേഷിക്കണമെന്നുമാണ് സുനിതയുടെ ആവശ്യം. ഒപ്പം, താൻ ജയലളിതയുടെ മകളാണെന്ന് അറിയാവുന്നവർ അതു പുറത്തുപറയണമെന്നും സുനിത ആവശ്യപ്പെട്ടു. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്കു കത്തു നൽകിയിട്ടും പ്രതികരണമൊന്നുമില്ലെന്നും അവർ പറഞ്ഞു. എറണാകുളം പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സുനിതയുടെ ആവശ്യം.

തമിഴ്നാട്ടിൽ ജനിച്ച് കേരളത്തിൽ വളർന്ന തനിക്കു രണ്ട് കുട്ടികളുണ്ടെന്നും പുതിയ ടിവികെ സർക്കാരിൽനിന്നും മുഖ്യമന്ത്രിയിൽനിന്നും നീതിയും സുരക്ഷയും ലഭിക്കുമെന്ന വിശ്വാസത്തിലാണ് തമിഴ്നാട്ടിലേക്കു പോകുന്നതെന്നും അവർ പറഞ്ഞു. തന്റെ ജീവനും മക്കളുടെ ജീവനും ഭീഷണിയുണ്ടെന്നും ‘അമ്മ’യ്ക്ക് നീതി വാങ്ങി നൽകുന്നതിനായി തന്റെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാമെന്നും സുനിത പറഞ്ഞു. എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്നതിനുള്ള തെളിവുകളും രേഖകളും തന്റെ കൈവശമുണ്ടെന്നും ഡിഎൻഎ പരിശോധന നടത്തിയിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നും തന്നെ മകളായി അംഗീകരിക്കാൻ തയാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അപേക്ഷകൾ നൽകിയിരുന്നു. എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സുപ്രീം കോടതിയിൽ ഹർജി നൽകാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6