Skip to content

chithrodayamflashnews.com

October 18, 2026 3:39 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ചേന്ദമംഗലം കൊലപാതകം: നടുക്കം മാറാതെ നാട്

ചേന്ദമംഗലം കൊലപാതകം: നടുക്കം മാറാതെ നാട്

പറവൂർ: ചേന്ദമംഗലം പേരേപ്പാടത്ത്‌ ഒരു കുടുംബത്തിലെ മൂന്നുപേരുടെ കൊലപതാക വാർത്തയിൽ നടുങ്ങി നാട്. സംഭവസ്ഥലത്തേക്ക്‌ നിരവധിപേരാണ്‌ എത്തുന്നത്. അയൽവാസികളുടെ കണ്ണുകളിൽ ഭീതിയും ഞെട്ടലും ഒഴിയുന്നില്ല. ഇന്നലെ വൈകിട്ട്‌ ആറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഗൃഹനാഥനെയും ഭാര്യയെയും മകളെയും അയൽവാസി വീട്ടിൽ കയറി ഇരുമ്പുവടികൊണ്ട്‌ തലയ്‌ക്കടിച്ചു കൊല്ലുകയായിരുന്നു. മകളുടെ ഭർത്താവിനെ ഗുരുതരമായ പരിക്കോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ്‌ കൊല്ലപ്പെട്ടത്. വിനീഷയുടെ ഭർത്താവ് ജിതിനാണ്‌ ഗുരുതര പരിക്ക്‌. പ്രതി ചേന്ദമംഗലം കണിയാപറമ്പിൽ റിതു (28) പൊലീസിൽ കീഴടങ്ങി. അയൽവാസിയായ റിതു ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. വിനീഷയുടെയും ജിതിന്റെയും മക്കളായ ആറാംക്ലാസുകാരി ആരാധിക, ഒന്നാംക്ലാസ് വിദ്യാർഥിനി അവിനി എന്നിവരുടെ കൺമുന്നിലായിരുന്നു കൊലപാതകം. സംഭവം അറിഞ്ഞെത്തിയ ജിതിന്റെ സുഹൃത്തുക്കളാണ്‌ നാലുപേരെയും ആശുപത്രിയിലെത്തിച്ചത്. മോഷണക്കേസ്‌ ഉൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയാണ്‌ റിതുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇയാൾ ലഹരിക്ക്‌ അടിമയാണെന്നും സൂചനയുണ്ട്‌. ഏതാനും മാസംമുമ്പ്‌ വീട്ടിലെ ഗേറ്റ് തകർത്തതിനെതിരെ ഇയാൾക്കെതിരെ വേണു പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ സിസിടിവി കാമറയും സ്ഥാപിച്ചു. വിനീഷയെ റിതു നിരന്തരം ഫോണിൽ ശല്യം ചെയ്തിരുന്നതായും പറയുന്നു. ആക്രമിച്ച ഇരുമ്പുവടിയും രണ്ട് കത്തിയും വീട്ടിൽനിന്ന്‌ കണ്ടെടുത്തു. മൃതദേഹങ്ങൾ പറവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. നിതയാണ്‌ വിനീഷയുടെ സഹോദരി. ജിതിന്‌ വിദേശത്താണ്‌ ജോലി. ഫെബ്രുവരിയിൽ വിദേശത്തേക്കു മടങ്ങാനിരിക്കെയാണ്‌ സംഭവം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6