Skip to content

chithrodayamflashnews.com

November 28, 2026 11:12 am
ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് അമ്മയില്ലാതെ, ട്രെയിനിൽ തനിച്ചായിട്ടും തളരാത്ത ആ കുഞ്ഞുങ്ങളുടെ സാഹസിക അതിജീവനം!

കരാറുകാരനെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടി; കോഴിക്കോട് സ്വദേശികൾ രാജസ്ഥാൻ പോലീസിൻ്റെ പിടിയിൽ.

രാജസ്ഥാന്‍ സ്വദേശിയായ കരാറുകാരനെ വഞ്ചിച്ച് 93 ലക്ഷം രൂപ തട്ടിയകേസില്‍ കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ രാജസ്ഥാന്‍ പോലീസിന്റെ പിടിയിലായി. കുതിരവട്ടം ഗോവിന്ദപുരം സ്വദേശി കൈലാസ് അപ്പാര്‍ട്ട്മെന്റില്‍ ആര്‍. ശ്രീജിത്ത് (47), കല്ലായി തിരുവണ്ണൂര്‍ രാഗം ഹൗസില്‍ ടി.പി. മിഥുന്‍ (35), ചാലപ്പുറം എക്‌സ്പ്രസ് ടവറില്‍ പി.ആര്‍. വന്ദന (47) എന്നിവരാണ് അറസ്റ്റിലായത്.

കരാറുകാരന്‍ മഹേഷ്‌കുമാര്‍ അഗര്‍വാളിനെ ടെലിഗ്രാം ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ഇവര്‍ നിര്‍മാണസാമഗ്രികള്‍ കുറഞ്ഞവിലയ്ക്ക് നല്‍കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് പണംതട്ടുകയായിരുന്നു. സിമന്റ്, ഇഷ്ടിക, ഈറ്റ തുടങ്ങിയവ കുറഞ്ഞവിലയ്ക്ക് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ടെലിഗ്രാംവഴിയാണ് പണമിടപാടും നടത്തിയത്. പലവട്ടം ഇവരുമായി ബന്ധപ്പെട്ട് മഹേഷ്‌കുമാര്‍ നിര്‍മാണസാമഗ്രികള്‍ അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഒരു മറുപടിയും കിട്ടാതായതോടെ രാജസ്ഥാനിലെ കുച്ചാമണ്‍ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6