നാദാപുരത്ത് വീടുവിട്ടിറങ്ങിയ അമ്മയെയും മക്കളെയും കണ്ടെത്തി
നാദാപുരം വളയത്തെ ഭർതൃഗൃഹത്തില്‍ നിന്നും ഇറങ്ങിപ്പോയ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ആഷിദയെയും മക്കളെയും ഡല്‍ഹിയില്‍ നിന്നും കണ്ടെത്തിയത്.
അമ്മയെയും മക്കളെയും കാണാതായ സംഭവത്തില്‍ പൊലീസും ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.
മൂന്ന് പേരും ഡല്‍ഹിയില്‍ എത്തിയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഡല്‍ഹി നിസാമുദീൻ റെയില്‍വേ സ്റ്റേഷന് സമീപത്തെ എടിഎമ്മില്‍ നിന്നും പണം പിൻവലിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. യുവതി സഞ്ചരിച്ച സ്കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയിലും പൊലീസ് കണ്ടെത്തി. യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്തുവെന്ന കണ്ടെത്തലിന് പിന്നാലെ ഇതര സംസ്ഥങ്ങളിലേക്ക് കൂടി പൊലീസ് അന്വേഷണം വ്യാപിച്ചിരുന്നു.
No Comment.