Skip to content

chithrodayamflashnews.com

November 28, 2026 10:58 am

വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്, ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തു.

വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്, ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തു.


മലപ്പുറം ഈസ്റ്റ് കോഡൂരില്‍ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവത്തില്‍ റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്. പരിശോധിച്ച്‌ തുടർനടപടി സ്വീകരിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസർ ഡോ.ആർ. രേണുക പറഞ്ഞു. പഞ്ചായത്ത് മെഡിക്കല്‍ ഓഫിസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച്‌ ആരോഗ്യ വകുപ്പിന് കൈമാറും.

ആരോഗ്യവകുപ്പ് നിർദേശപ്രകാരം കൂടുതല്‍ കാര്യങ്ങള്‍ വേണമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വീട്ടിലെ പ്രസവങ്ങള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്നും ഡി.എം.ഒ വ്യക്തമാക്കി.

അഞ്ചാമത്തെ പ്രസവത്തിനിടെ പെരുമ്ബാവൂർ അറക്കപ്പടി കൊപ്പറമ്ബില്‍ പരേതനായ ഇബ്രാഹിം മുസ്‍ലിയാരുടെ മകള്‍ അസ്മയാണ് (35) മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെ വീട്ടില്‍ ആണ്‍കുട്ടിയെ പ്രസവിച്ചതിനു പിന്നാലെ യുവതി മരിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ നിർദേശപ്രകാരം മൃതദേഹം രാത്രി‍യില്‍ തന്നെ ഭര്‍ത്താവ് സിറാജുദ്ദീൻ പെരുമ്ബാവൂരിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെ ഏഴോടെ മൃതദേഹം പെരുമ്ബാവൂരിലെത്തിച്ചു.

ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീൻ ഈസ്റ്റ് കോഡൂരില്‍ കുടുംബത്തോടൊപ്പം വാടകക്ക് താമസിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 10ഓടെ ഇവർ താമസിക്കുന്ന വാടക വീട്ടില്‍ പൊലീസ് എത്തിയപ്പോഴാണ് വീട്ടില്‍ പ്രസവം നടന്ന വിവരം വീട്ടുടമയും പ്രദേശവാസികളും അറിയുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6