Skip to content

chithrodayamflashnews.com

November 28, 2026 10:32 am

വാടക വീട്ടില്‍ സപ്ലൈ ഓഫീസറും സംഘവുമെത്തി, പരിശോധനയില്‍ കണ്ടത് 53 ഗ്യാസ് സിലിണ്ടറുകള്‍, റീഫില്‍ മെഷീൻ, പിടിച്ചെടുത്തത്

കോഴിക്കോട് കൂരാച്ചുണ്ടില്‍ വാടക വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി.53 ഗ്യാസ് സിലിണ്ടറുകളും റീ ഫില്‍ ചെയ്യാനുള്ള മെഷീനുമാണ് പിടിച്ചെടുത്തത്. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വലുള്ള സംഘം നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകളും ഉപകരണങ്ങളും പിടിച്ചെടുത്തത്.

ഗാർഹികാവശ്യത്തിനുള്ള ഗ്യാസ് സിലണ്ടറില്‍ നിന്നും വാണിജ്യ സിലിണ്ടറുകളിലേക്ക് ഗ്യാസ് മാറ്റാനാണ് സിലിണ്ടറുകള്‍ സൂക്ഷിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കൂരാച്ചുണ്ട് സ്വദേശി ജയൻ ജോസ് വാടകക്കെടുത്ത വീട്ടില്‍ നിന്നാണ് ഗ്യാസ് സിലിണ്ടർ ശേഖരം കണ്ടെടുത്തത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6