Skip to content

chithrodayamflashnews.com

November 28, 2026 10:32 am

വിഴിഞ്ഞം തുറമുഖത്തിന്‍റെ ആദ്യഘട്ട കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്‍റെ ആദ്യഘട്ട കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ രാത്രി 7.45 ഓടുകൂടിയാണ് പ്രധാനമന്ത്രി എത്തുക. ഗവർണർ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. കനത്ത സുരക്ഷയാണ് കേരള പോലീസും, മറ്റു സുരക്ഷാസേനകളും തിരുവനന്തപുരത്ത് ഒരുക്കിയിരിക്കുന്നത്. കേരള രാജ്ഭവനിൽ തങ്ങുന്ന പ്രധാനമന്ത്രി, വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനു ശേഷം തിരിച്ചുപോകും.

അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് തലസ്ഥാന നഗരിയിൽ ഗതാഗത നിയന്ത്രണം ഉണ്ടാവുക.

ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാള്‍, മറ്റു മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയ വിശിഷ്ടാതിത്ഥികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്നതിനാൽ നിരവധി പേർ ചടങ്ങ് കാണാനെത്തുമെന്നാണ് പ്രതീക്ഷ.

1 Comments
Evan1428 May 1, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6