Skip to content

chithrodayamflashnews.com

November 28, 2026 10:32 am

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയവൈക്കം സ്വദേശിയായ അഭിനേതാവ്പുഴയിൽ മുങ്ങി മരിച്ചു

വൈക്കം പള്ളിപ്രത്ത്ശ്ശേരി, പട്ടശ്ശേരി മൂശാറത്തറ വീട്ടിൽ കപിൽ (28) ആണ് മരിച്ചത്. മൂകാംബികയിലെ സൗപർണ്ണികയിൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. സിനിമയുടെ ഷൂട്ടിംങിനായി വൈക്കത്ത് നിന്നും പോയ സഹപ്രവർത്തകരുമായി പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടെ യുവാവ് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ മുങ്ങിയെടുത്ത് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി ടെലിഫിലിമുകളിൽ കപിൽ അഭിനയിച്ചിട്ടുണ്ട്..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6