Skip to content

chithrodayamflashnews.com

November 28, 2026 10:25 am

സര്‍ക്കാര്‍ വിളിച്ചു, ഞാന്‍ പോകും, രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ’; വിദേശപര്യടന വിഷയത്തിൽ കോണ്‍ഗ്രസിനെ തള്ളി ശശി തരൂര്‍

എം പിമാരുടെ വിദേശ പര്യടന വിഷയത്തിൽ കോൺഗ്രസിനെ തള്ളി ശശി തരൂർ എം പി. സര്‍ക്കാര്‍ വിളിച്ചു, ഞാന്‍ പോകൂവെന്നും രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള വിഷയത്തെ കുറിച്ച് തനിക്കറിയില്ല. ഇതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ തന്നെ ക്ഷണിച്ചത് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതില്‍ താന്‍ രാഷ്ട്രീയം കാണുന്നില്ല. സര്‍ക്കാര്‍ ഭാരതീയ പൗരനോട് ഒരു ആവശ്യം ഉന്നയിക്കുമ്പോള്‍ അത് നിറവേറ്റണം. പോകാം എന്ന് അഭിമാനത്തോടെ പറഞ്ഞു. ദേശ സ്‌നേഹം പൗരന്മാരുടെ കടമയാണെന്നാണ് വിശ്വാസം. കേന്ദ്ര സര്‍ക്കാര്‍ നീക്കം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെ അത്ര എളുപ്പത്തില്‍ അപമാനിക്കാന്‍ കഴിയില്ല. അനാവശ്യമായി മറ്റു ചര്‍ച്ചയിലേക്ക് കടക്കുന്നില്ല. രാജ്യത്തിനു വേണ്ടി സംസാരിക്കുന്നത് പുതിയ കാര്യമല്ല. തന്നെ സര്‍ക്കാര്‍ വിളിച്ചു. താന്‍ പോകും. മന്ത്രി നേരിട്ടാണ് വിളിച്ചത്. കോണ്‍ഗ്രസിനും സര്‍ക്കാരിനും ഇടയിലാണ് വിവാദവും പോരുമുള്ളത്. അത് തനിക്കറിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6