Skip to content

chithrodayamflashnews.com

November 28, 2026 10:07 am

ഉച്ചയൂണിന് ക​റി കുറഞ്ഞതിനെ ചൊല്ലി സംഘർഷം; പ്ര​തി​ശ്രു​ത വ​ര​നടക്കം ഏഴുപേർക്ക് പരിക്ക്..

ഉച്ചയൂണിന് ക​റി കു​റ​ഞ്ഞതിനെ ചൊ​ല്ലിയുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ക​ട്ട​പ്പ​ന​യി​ലെ ഹോ​ട്ട​ലി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ചയ്‌ക്കാണ് സംഭവം. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ ആ​റു പേ​ർ​ക്കും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നുമാണ് പ​രു​ക്കേ​റ്റത്.ക​ല്യാ​ണ​ വ​സ്ത്ര​മെ​ടു​ക്കാ​നായി കട്ടപ്പനയിൽ എത്തിയ മ്ലാ​മ​ല സ്വ​ദേ​ശി ഷം​സും കുടുംബവും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. മേശയിൽ വച്ചിരുന്ന പാത്രങ്ങളിൽ കറി അളവ് കുറവായത് ഇവർ ചോദ്യം ചെയ്തു.തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രു​മാ​യുണ്ടായ ത​ർ​ക്കമാണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

1 Comments
Whatsapp Image 2024 04 01 At 18.33.29 B82062e6