ഉറുമ്പരിച്ച നിലയിൽ വഴിയരികിൽ കിടന്ന കുഞ്ഞിന് മാറോട് ചേർത്ത് മുലപ്പാൽ നൽകി ഒരു പോലീസുകാരിഅഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം
വഴിയരുകിൽ കിടന്ന 5 ദിവസം പ്രായമുള്ള കുഞ്ഞിനെ വാരിയെടുത്ത് ആശുപത്രിയിൽ എത്തിക്കുകയും വിശന്ന് കരഞ്ഞ കുഞ്ഞിന് പാല് കൊടുക്കുകയും ചെയ്ത് സംഗീത എന്ന പൊലീസുകാരി .. ബാംഗ്ളൂരിലാണ് സംഭവം നടന്നത് . gvvk കോളേജിന് സമീപം യഹലങ്കയിലാണ് പെൺകുഞ്ഞിനെ തണുത്തുവിറച്ച നിലയിൽ കണ്ടെത്തിയത് . ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശ്രുശ്രുഷ നൽകിയപ്പോൾ വിശന്ന് കരയുന്ന കുഞ്ഞിനെ കണ്ടപ്പോൾ തന്റെ 10 മാസം പ്രായമുള്ള കുഞ്ഞിനെയാണ് തനിക്ക് ഓര്മ വന്നതെന്ന് സംഗീത പറയുന്നു . തീവ്രമായ തണുപ്പേറ്റ കുഞ്ഞിനെ മാറോട് ചേർത്ത് പാലുകൊടുത്തതും കുഞ്ഞിന് ചൂടുപകർന്നതും സംഗീത എന്ന പോലീസുകാരിയിരുന്നു
No Comment.