Skip to content

chithrodayamflashnews.com

November 28, 2026 9:57 am

ആകാശദുരന്തത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു

അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു. കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെതിരെയാണ് നടപടി എടുത്തത്. രഞ്ജിതയെ അനുശോചിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു പവിത്രൻ ജാതീയവും അശ്ലീലവുമായ ഭാഷയിൽ കമന്റ് ചെയ്തത്. ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി സസ്‌പെന്റ് ചെയ്യാൻ റവന്യൂ മന്ത്രി കെ രാജന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.

ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. മുൻമന്ത്രിയും എംഎൽ‌എയുമായ ഇ ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചതിന് പവിത്രനെ കഴിഞ്ഞ സെപ്തംബറിൽ സസ്പെൻഡ് ചെയ്തിരുന്നു.

1 Comments
RAJASEKHARAN June 13, 2025
| |

സസ്‌പെൻഡ് ചെയ്താൽ പോരാ പിരിച്ചു വിടണം കാരണം ഇയാൾ ഇതു സ്ഥിരം അധിക്ഷേപ പരിപാടി തുടർന്ന് കൊണ്ടിരിക്കുകയാണല്ലോ 

Whatsapp Image 2024 04 01 At 18.33.29 B82062e6