Skip to content

chithrodayamflashnews.com

November 28, 2026 9:57 am

ക്യാൻസർ രോഗിയായ ‘അമ്മ , പറക്കമുറ്റാത്ത 2 മക്കൾ , പാതിവഴിയിലായ വീട് , കേരളക്കരയെ കണ്ണീരിലാഴ്ത്തി രഞ്ജിതയുടെ മ’രണം 

രാജ്യത്തെ ഏവരെയും കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു അഹമ്മദാബാദ് വിമാന ദു’രന്തം . വിമാനത്തിൽ യാത്രചെയ്തവരിൽ ഒരാൾ ഒഴികെ ബാക്കി എല്ലാവരും തന്നെ മ’ര’ണപ്പെട്ടിരുന്നു . ആ കൂട്ടത്തിൽ പത്തനംതിട്ട പുല്ലാട്ട് സ്വദേശിയായ രഞ്ജിതയും ഉണ്ടായിരുന്നു .വിധി വിമാനാപകടത്തിന്റെ രൂപത്തിൽ രഞ്ജിതയെ തേടി എത്തിയപ്പോൾ രണ്ട് കുട്ടികൾ അടങ്ങുന്ന അത്താണിയെയാണ് കുടുംബത്തിന് നഷ്ടമായത് . ഒറ്റ നിമിഷം കൊണ്ടാണ് എല്ലാം അവർക്ക് നഷ്ടമായത് . വീട് പണി പൂർത്തിയാക്കിയാൽ നാട്ടിൽ തിരികെ എത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനും ഒപ്പം മക്കളുടെയും അമ്മയുടെയും കൂടെ പിന്നീടുള്ള ജീവിതം ജീവിച്ചുതീർക്കാനുമൊക്കെ രഞ്ജിത ഏറെ കൊതിച്ചിരുന്നു .

ക്യാൻസർ രോഗിയായ അമ്മ തുളസിയും രഞ്ജിതയുടെ പൊന്നോമനകളായ മക്കളും താമസിച്ചിരുന്നത് ചെറിയ വീട്ടിലായിരുന്നു . പുതിയ വീടിന്റെ രണ്ടു മുറിയെങ്കിലും പൂർത്തിയാക്കി അവിടേക്ക് അമ്മയെയും മക്കളെയും മാറ്റണമെന്ന് രഞ്ജിത തീരുമാനിച്ചിരുന്നു . 28 ആം തിയതി പാലുകാച്ചല് തീരുമാനിച്ചിരുന്നുവെങ്കിലും വിധി മറ്റൊന്നായിരുന്നു . ഓണം ആകുമ്പോഴേക്കും ജോലി നിർത്തി നാട്ടിൽ എത്തണം എന്നായിരുന്നു രഞ്ജിതയുടെ പദ്ധതി അതുകൊണ്ട് തന്നെ ഇത്തവണത്തെ യാത്ര സന്തോഷത്തോടു കൂടിയായിരുന്നു . രഞ്ജിത യാത്രപറഞ്ഞ് സന്തോഷത്തോടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരിക്കലും ‘അമ്മ തുളസിയും മക്കളും ഓർത്തില്ല രഞ്ജിത പോകുന്നത് തിരിച്ചുവരവില്ലാത്ത ലോകത്തേക്കാണ് എന്ന് .

പത്താം ക്ലാസ്സിൽ പഠിക്കുന്ന മകൻ ഇന്ദുചൂഡനും , ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മകൾ ഇതികയ്ക്കും ഇപ്പോഴും അമ്മയെ നഷ്ടപ്പെട്ടു എന്നത് വിശ്വസിക്കാൻ സാധിച്ചിട്ടില്ല . അമ്മയെ കാണണം എന്നുള്ള വാശിയിലാണ് മകൾ ഇതിക , മക്കളെ സമാധാനിപ്പിക്കാൻ കഴിയാതെ വിഷമിക്കുകയാണ് കുടുംബക്കാരും നാട്ടുകാരും .

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6