Skip to content

chithrodayamflashnews.com

November 28, 2026 9:56 am

മതപഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗികപീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ വീണ്ടും അറസ്റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗികപീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് കുമാരനല്ലൂർ കൊടിക്കാകുന്ന് മൊഴിയാത്ത് വീട്ടിൽ ഉമ്മറിനെയാണ് (45) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഇത് രണ്ടാം തവണയാണ് ഇയാൾ അറസ്റ്റിലാകുന്നത്. കുത്തിയതോട് സ്റ്റേഷൻ പരിധിയിൽ മദ്രസയിൽ മതപഠനത്തിനെത്തിയ പത്തു വയസുകാരനെ ലൈം​ഗികപീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് ഇയാളെ ഇപ്പോൾ പിടികൂടിയത്. കുത്തിയതോട് സി.ഐ. എം. അജയമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഉമ്മറിനെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

പത്തുവയസുകാരന്റെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് ഇയാൾ മദ്രസയിൽ നിന്നും കടന്നുകളഞ്ഞിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ പാലക്കാട് നിന്നാണ് പ്രതിയെ പിടികുടിയത്.

2023ലും ഇയാൾ പോക്സോ കേസിൽ അറസ്റ്റിലായിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് തൃത്താല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ മുമ്പ് റിമാൻഡിൽ കഴിഞ്ഞിട്ടുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6