Skip to content

chithrodayamflashnews.com

November 28, 2026 9:45 am

സഹോദരനും കൂട്ടുകാർക്കുമൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

അരീക്കാട് സഹോദരനും കൂട്ടുകാർക്കുമൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇന്നലെ മീഞ്ചന്ത അരീക്കാട് ഉറവൻകുളം ക്ഷേത്രകുളത്തിലാണ് അപകടം. കോഴിക്കോട് കോർപ്പറേഷൻ മുൻ കൗൺസിലർ ദേവരാജന്റെയും ആശാ വർക്കേഴ്സ് യൂണിയൻ(സിഐടിയു) ബേപ്പൂർ വില്ലേജ് സെക്രട്ടറി ഷൈജയുടെയും മകൻ മാറാട് പൊന്നത്ത് ഹൗസിൽ സൻജയ് രാജ് (24) ആണ് മരിച്ചത്.

സഹോദരൻ ശ്രീനിൽ രാജിനും കൂട്ടുകാർക്കുമൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. കുളത്തിൽ മൂന്ന് മീറ്ററോളം ആഴത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെ സ്കൂബ ഡൈവിങ് യൂണിറ്റ് അംഗങ്ങളായ പി. അനുപ്, വി.കെ അനുപ് എന്നിവർ ചേർന്ന് മുങ്ങിയെടുത്തു സിപിആർ നൽകി മാങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മീഞ്ചന്ത അഗ്നി സുരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇ.ശിഹാബുദ്ദീൻ, ഡബ്ല്യു.സനൽ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് ഗോദീശ്വരം ശ്മശാനത്തിൽ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6