കഴിഞ്ഞദിവസം രാത്രി പത്തര മണിയോടുകൂടിയാണ് സംഭവം നടന്നത്.
കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെടുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു.
ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവം നടന്നത്. സംഭവം നടക്കുന്ന സ്ഥലത്ത് വലിയ ഒരു വളവുണ്ടായിരുന്നു.
വളവിൽ വാഹനം നിയന്ത്രിക്കാൻ കഴിയാതെ കനാലിലേക്ക് വീഴുകയായിരുന്നു.
വാഹനത്തിന്റെ മുൻഭാഗം കനാലിലേക്ക് താഴ്ന്നു പോയി . ഡ്രൈവർ ബിജോയ് ആണ് മരണപ്പെട്ടത്.
പിറന്നാൾ ദിനത്തിൽ ഭക്ഷണം കഴിക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോകുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീണത്.
മരിച്ച ബിജോയ്ക്ക് 31 വയസ്സാണ്. ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
No Comment.