കോഴിക്കോട്: വിദേശത്ത് ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടി മുങ്ങിയ കേസില്‍ പ്രതികളായ അമ്മയ്ക്കും മകനുമായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി പൊലീസ്.
തലശ്ശേരി സ്വദേശി നല്ലിക്കണ്ടി റഷാദ്, സൈനബ എന്നിവർക്കെതിരെയാണ് നാദാപുരം പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്.
ചേലക്കാട് സ്വദേശിയുടെ പരാതിയിലാണ് നാദാപുരം പൊലീസിൻ്റെ തുടർനടപടി. ഒമാനിലെ ബിസിനസില്‍ പങ്കാളിത്തം വാദ്ഗാനം ചെയ്ത് മൂന്നരക്കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികള്‍ വിദേശത്തേക്ക് മുങ്ങുകയായിരുന്നു
No Comment.