പാലക്കാട്: പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട. ബെംഗളൂരുവിൽ നിന്നും എത്തിയ യുവാവിൽ നിന്നും 7 കിലോ കഞ്ചാവ് പിടികൂടി. മലപ്പുറം തിരൂർ സ്വദേശി അരുൺ സിപിയാണ് പിടിയിലായത്. ബംഗളൂരിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ എത്തിച്ചതായിരുന്നു കഞ്ചാവ്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. തുടർന്ന് എക്സൈസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
No Comment.