തിരുവനന്തപുരം: ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിന്റെ ഉടമയും നടൻ കൃഷ്‌ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നാമത്തെ പ്രതിയും കീഴടങ്ങി. സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികളിൽ ഒരാളായിരുന്ന ദിവ്യ ഫ്രാൻസിസാണ് കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. കേസിലെ മറ്റ് രണ്ട് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യയും കീഴടങ്ങിയത്.
വിനീതയെയും, രാധാകുമാരിയെയും സ്ഥാപനത്തിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെ ഇവർ കുറ്റസമ്മതം നടത്തിയിരുന്നു. ഇതുവരെ 40 ലക്ഷത്തിൻ്റെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ തട്ടിപ്പ് പണം മൂന്ന് ജീവനക്കാരും പങ്കിട്ടെടുത്തു. ഈ പണം സ്വർണ്ണം വാങ്ങാനായി ഉപയോഗിച്ചുവെന്നാണ് പ്രതികൾ മൊഴി നൽകിയത്. തട്ടിപ്പ് നടത്തിയ പണം കൊണ്ട് വാങ്ങിയ സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ രണ്ടാം പ്രതി രാധയുടെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയ കേസ്; മൂന്നാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി
No Comment.