Skip to content

chithrodayamflashnews.com

November 28, 2026 9:04 am

വനിതാ ഡോക്ടർ താമസ സ്ഥലത്ത് മരിച്ചനിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പെരുമ്പാവൂർ : വനിതാ ഡോക്ടറെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം അരുവിത്തുറ ചിറക്കര വീട്ടിൽ‌ വിജയകുമാറിന്റെ മകൾ ഡോ.മീനാക്ഷി വിജയകുമാർ (35)നെയാണ് കഴിഞ്ഞ ദിവസം ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആലുവയിലെ രാജഗിരി ആശുപത്രിയിൽ സർജിക്കൽ ഐസിയുവിലെ അനസ്തെറ്റിസ്റ്റാണ് മീനാക്ഷി. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ടു വർഷമായി മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ലാറ്റിൽ തനിച്ചായിരുന്നു മീനാക്ഷിയുടെ താമസം. ഈ ഫ്ലാറ്റിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഫ്ലാറ്റിലെ താമസക്കാർ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല. വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്.

മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു മരുന്ന് കുപ്പിയും സിറിഞ്ചും പൊലീസ് കണ്ടെടുത്തു. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല. മീനാക്ഷിയുടെ ഫോൺ ലോക്ക് ചെയ്ത നിലയിലാണ്. ഇത് സൈബർ പരിശോധനയ്ക്ക് അയക്കും. കൂടുതൽ വിവരങ്ങൾ ഫോൺ പരിശോധനയിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

“പുറത്തുനിന്നുള്ള ആരും മുറിക്കകത്ത് പ്രവേശിച്ചതിന്റെയോ ബലപ്രയോഗം നടന്നതിന്റെയോ യാതൊരു ലക്ഷണങ്ങളുമില്ല. അതിനാൽ അസ്വാഭാവികമായി ഒന്നും സംശയിക്കുന്നില്ല,” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന്റെ മൊഴി പ്രകാരം, വ്യാഴാഴ്ച രാത്രി ഡോക്ടർ പതിവുപോലെ ഭക്ഷണം ഓർഡർ ചെയ്തിരുന്നില്ല. അതിനാൽ മരണം രാത്രിയിൽ സംഭവിച്ചിരിക്കാനാണ് സാധ്യത,”- അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6