Skip to content

chithrodayamflashnews.com

November 28, 2026 9:06 am

ഹോട്ടലിൽ എന്താണ് നടന്നതെന്നു ചെയ്തു കാണിക്കാൻ പറഞ്ഞപ്പോൾ ആ സ്ത്രീ കാണിച്ചത്…; പൊലീസ് കസ്റ്റഡിയിലെടുത്തെന്ന വാർത്തകളോട് പ്രതികരിച്ച് നടി മിനു മുനീർ

ബന്ധുവായ പെൺകുട്ടിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ പരാതിക്കാരിയായ യുവതിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ യുവതി കള്ളം പറഞ്ഞു വിറയ്ക്കാൻ തുടങ്ങിയെന്ന് നടി മിനു മുനീർ. കഴിഞ്ഞ വർഷം തന്റെ മേൽ ആരോപിച്ച പോക്‌സോ കേസ് എന്തായി എന്നും അതിന്റെ സ്റ്റാറ്റസ് എന്തായി എന്നും ചീഫ് മിനിസ്റ്റർക്കു മെയിൽ അയച്ചപ്പോൾ പൊലീസ് പരാതിക്കാരിയേയും തന്നെയും വിളിപ്പിക്കുകയാണ് ചെയ്തതെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു. മിനു മുനീറിനെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മിനു മുനീർ ഫേസ്ബുക്കിൽ ഇതാണ് സത്യം എന്ന് പറഞ്ഞ് കുറിപ്പ് പങ്കുവെച്ചത്.

ബുധനാഴ്ച രാത്രിയിലാണ് നടിയെ ആലുവയിൽനിന്നും തമിഴ്‌നാട് പൊലീസ്‌ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യംചെയ്യുന്നതിനായി വ്യാഴാഴ്ച രാവിലെ ചെന്നൈയിൽ എത്തിച്ചു. തിരുമംഗലം പൊലീസാണ് കേസെടുത്തിട്ടുള്ളത്.

മിനു മുനീറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇതാണ് സത്യം. കഴിഞ്ഞ വർഷം എന്റെ മേൽ ആരോപിച്ച പോക്‌സോ കേസ് എന്തായി എന്നും അതിന്റെ സ്റ്റാറ്റസ് എന്തായി എന്നും ഞാൻ ചീഫ് മിനിസ്റ്റർക്കു മെയിൽ അയച്ചപ്പോൾ പെട്ടന്ന് ആക്ഷൻ എടുത്തു. തമിഴ്‌നാട് പൊലീസ് ഞങ്ങൾ രണ്ടുപേരെയും വിളിപ്പിച്ചു. ആ സ്ത്രീയെ തെളിവെടുപ്പിന് ചെന്നൈ പോലീസ് ഇപ്പോൾ കൊണ്ടുപോയി. ചെന്നൈ പോലീസ് തലങ്ങനെയും വിലങ്ങനെയും ചോദ്യം ചെയ്തപ്പോൾ ആളു കള്ളം പറഞ്ഞു കൈകൾ വിറയ്ക്കാൻ തുടങ്ങി. ഇതുകണ്ടു എസ്എച്ചഒ ചിരിച്ചോണ്ട് ചോദിച്ചു എന്താ വിറയ്ക്കുന്നതെന്നു. പുറത്തുകൊണ്ട് പോയി ഹോട്ടൽ കാണിക്കാൻ പറഞ്ഞപ്പോൾ പാവത്തിന് ഹോട്ടൽ അറിയില്ല. 16 വയസ്സുള്ള കൊച്ചുകുട്ടി. ഹോട്ടലിൽ എന്താണ് നടന്നതെന്നു ചെയ്തു കാണിക്കാൻ പറഞ്ഞപ്പോൾ ആ സ്ത്രീ കാണിച്ചത് ഒരാൾ വന്നു ഷെയ്ക്ക് ഹാൻഡ് കൊടുത്തു പിന്നെ തോളിൽ കൈവച്ചു. അങ്ങനാണോ ഒരു വർഷം മുൻപ് നായിക മീഡിയയോട് പറഞ്ഞത്. ചുംബിച്ചു എന്നും മുടിയിൽ തലോടി എന്നൊക്കെ അല്ലേ. അപ്പോൾ കള്ളം പൊളിഞ്ഞില്ലേ. സത്യം വെളിച്ചത്തു വരണം. ഞങ്ങൾ രണ്ടുപേരും ഇപ്പോൾ ചെന്നൈയിൽ ഉണ്ട്. ആദ്യമായാണ് ചെന്നൈ പൊലീസ് ഈ കേസിന്റെ കാര്യത്തിൽ ഒരു വർഷം കഴിഞ്ഞു എൻക്വയറിക്കു വിളിക്കുന്നത്. ചെന്നൈ പൊലീസ് മുവാറ്റുപുഴ എസ്എച്ചഒയോട് ചോദിച്ചു. ഞാൻ പല തവണ ഫോൺ വിളിച്ചിട്ട് സർ ഒരു തവണ പോലും എന്റെ ഫോൺ റെസ്‌പോണ്ട് ചെയ്തിട്ടില്ല. ഇപ്പോൾ വിക്ടിം വിളിച്ചപ്പോൾ ഒറ്റ റിങ്ങിൽ ഫോൺ എടുക്കുകയും എന്തായി എന്തായി എന്ന് എത്ര ആങ്‌സൈറ്റിയിൽ ചോദിക്കുന്നു. ഇൻവെസ്റ്റിഗഷൻ നടത്താതെ എന്തിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും ചെന്നൈ പൊലീസ് ചോദിക്കുന്നത് കേട്ടു. ഒക്വറൻസ് നടന്നത് ചെന്നൈയിൽ അപ്പോൾ ചെന്നൈയിൽ അന്വേഷണം നടത്തണ്ടത് ചെന്നൈ പൊലീസല്ലേ. കഴിഞ്ഞ വർഷം മുവാറ്റുപുഴ എസ്എച്ചഒ വിക്ടിമിനേയും കൊണ്ടു അന്വേഷണം നടത്താൻ ചെന്നൈയിൽ പോയി കേസ് എടുത്ത ഉടനെ കഴിഞ്ഞ വർഷം. ഈ അനാവശ്യ ചെലവ് സ്റ്റേറ്റ് അല്ലേ വഹിക്കേണ്ടത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6