കേരളത്തിലെ റോഡുകള്‍ കീഴടക്കാന്‍ കെഎസ്ആര്‍ടിസിയുടെ കിടിലന്‍ ബസുകള്‍ വരുന്നു. 100 ഓളം ബസുകളാണ് നിരത്തിലിറാങ്ങാന്‍ തയാറായിട്ടുള്ളത്. ഈ മാസം 21 ന് ബസ്സുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
അത്യാധുനിക സംവിധാനങ്ങളോടെയാണ് കെഎസ്ആര്‍ടിസിയുടെ ബസുകള്‍ എത്തുന്നത്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക്, പ്രീമിയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ എന്നിങ്ങനെ വിവിധ സെഗ്മെന്റുകളിലായി നിരവധി പുതിയ ബസുകളാണ് കെഎസ്ആര്‍ടിസിയില്‍ എത്തിയിരിക്കുന്നത്.
പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരട്ട നിറത്തിലുള്ള ലെതര്‍ സീറ്റുകളാണ് ഇതിലുള്ളത്. ഓരോ സീറ്റുകളിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയും, ആംബിയന്റ് ലൈറ്റിങ്, ടിവി, സിസിടിവി ക്യാമറ തുടങ്ങിയ ഫീച്ചറുകളും പുതിയ ബസ്സില്‍ ഉണ്ട്.
കേരളത്തിലെ നിരത്തുകള്‍ കീഴടക്കാന്‍ കെഎസ്ആര്‍ടിസിയുടെ കിടിലന്‍ ബസുകള്‍ വരുന്നു.
No Comment.