ബിഗ് ബോസ്സിൽ വൈൽഡ് കാർഡ് എൻട്രിയായി പ്രവേശിച്ച് കോലിളക്കം സൃഷ്‌ടിച്ച മത്സരാർദ്ധി ആയിരുന്നു മസ്താനി. മസ്താനിയുടെ ഗെയിം ഹൗസിലും പുറത്തും ഒരുപോലെ വിവാദം സൃഷ്ടിച്ചിരുന്നു. വെറും രണ്ടാഴ്ച മാത്രമേ ഹൗസിൽ നിൽക്കാൻ മസ്താനിക്ക് കഴിഞ്ഞുള്ളു. കേറിയ ആദ്യ ദിവസം മുതൽ ഹൗസിലെ റൂളുകൾ തെറ്റിക്കുകയും യുക്തിക്ക് നിരക്കാത്ത തരത്തിലുള്ള ഗെയിമുകൾ കളിക്കാൻ ശ്രമിക്കുകയും ചെയ്ത് കുപ്രസിദ്ധി നേടിയ ആൾ കൂടിയാണ് മസ്താനി. ഈ സീസണിൽ പ്രേക്ഷകുടെ വെറുപ്പ് ഏറ്റവും കൂടുതൽ ലഭിച്ച മത്സരാർത്ഥി കൂടിയാണ് മസ്താനി.
മസ്താനിയുടെ കഴിഞ്ഞ കാല ജീവിതവും പഴയ കാല ഫോട്ടോയുമാണ് ഇപ്പോൾ സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. മസ്താനിയുടെ മുൻകാല ജീവിതത്തെ കുറിച്ചുള്ള ഒരു സ്ത്രീയുടെ വോയ്സ് മെസേജാണ് ഏറ്റവും കൂടുതൽ വൈറലാകുന്നത്.
മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടവരാണ് മസ്താനിയും കുടുംബവുമെന്നും ബാപ്പ അസുഖം ബാധിച്ച് മരിച്ചപ്പോഴും തിരിഞ്ഞ് നോക്കാതെ സിനിമയ്ക്ക് പോയിയെന്നും പുറത്ത് വന്ന വോയ്സിൽ പറയുന്നു.
ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ അഞ്ച് പവനുള്ള സ്വർണ്ണം പണയം വെച്ച് മുങ്ങി എന്നാണ് ആരോപണം. ഇത് പണയത്തിന് എടുത്തയാൾ ജോലി പോയതിന്റെ പേരിൽ അടുത്തിടെ ആത്മഹത്യ ചെയ്‌തെന്നും പറയുന്നു. ചെറുപ്പം മുതൽ മസ്താനിയുടെ വായിൽ നിന്നും തെറി മാത്രമെ വരൂ. കൊച്ചിയിലേക്ക് വരാൻ ഇവർക്ക് പറ്റില്ല. പലർക്കും പണം തിരികെ കൊടുക്കാനുണ്ടെന്നും വോയ്സിൽ പറയുന്നു.
അതുപോലെ ബാപ്പയെ മസ്താനിയും കുടുംബവും നോക്കിയിട്ടില്ലെന്നും മരിക്കുമ്പോൾ അദ്ദേഹത്തിന് എച്ച്ഐവിയായിരുന്നുവെന്നും വോയ്സിനൊപ്പം പ്രചരിക്കുന്ന സ്ക്രീൻഷോട്ടിലുണ്ട്. ബാപ്പ എറണാകുളം ജനറൽ ആശുപത്രിയിൽ ഐസുലേഷനിൽ കിടന്നിരുന്നു എന്നും പറയപ്പെടുന്നു.
പണം വന്നപ്പോൾ പേരും ലൈഫ് സ്റ്റൈലും മാറ്റി അൻവറ സുൽത്താന മസ്താനിയായതാണെന്നും റിപ്പോർട്ടുകളുണ്ട്. മസ്താനി എന്നത് തന്റെ യഥാർത്ഥ പേരല്ലെന്നത് മസ്താനി ബിഗ് ബോസ് ഹൗസിൽ വെച്ച് തന്നെ തുറന്ന് പറഞ്ഞിരുന്നു. 2014ൽ പകർത്തിയ മസ്താനിയുടെ പഴയ ഫോട്ടോ വൈറലായതോടെ നിറത്തിലും രൂപത്തിലും ഉണ്ടായ മാറ്റവും ചർച്ചയാകുന്നുണ്ട്.
No Comment.