Skip to content

chithrodayamflashnews.com

October 15, 2026 12:42 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഫേസ്ബുക്ക് മെസേജിൽ തുടങ്ങിയ സൗഹൃദം ..പിന്നീട് പ്രണയമായി…വീട്ടിൽ കാര്യം അവതരിപ്പിച്ചു..ഇപ്പോഴിതാ വിവാഹ ജീവിതത്തിന്റെ മനോഹരമായ അഞ്ച് വർഷങ്ങൾ.

പ്രിയ ജോഡി അഖില ഭാർഗ്ഗവനും രാഹുൽ പി പിക്കും ഹൃദയം നിറഞ്ഞ അഞ്ചാം വിവാഹ വാർഷികാശംസകൾ.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളിൽ ഒന്നാണ് അഖില ഭാർഗ്ഗവനും രാഹുൽ പി പിയും. ടിക്ക് ടോക്ക്, യൂട്യൂബ് വീഡിയോസിലൂടെയാണ് തുടക്കം കുറിച്ചത്. അനുരാഗ് എഞ്ചിനീയറിങ് വർക്ക്സ് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഖിലയെ ആദ്യം പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. പിന്നീട് ആന്റണി വർഗീസ് നായകനായി എത്തിയ പൂവൻ എന്ന സിനിമയിൽ അഭിനയിച്ചു. നസ്ലിൻ,മമിതാ ബൈജു കൂട്ടുകെട്ടിൽ ഒരുങ്ങിയ പ്രേമലു എന്ന സിനിമയിലൂടെയാണ് അഖിലക്ക് ഏറെ ശ്രദ്ധ കിട്ടിയത്. അയൽവാശി, സൂക്ഷ്മദർശിനി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ളത്.

കേരള ഫയർ ഫോഴ്സിൽ സേഫ്റ്റി ഓഫീസറായ രാഹുൽ പി പിയാണ് അഖിലയുടെ ഭർത്താവ്. ഇൻസ്റ്റാഗ്രാം റീലുകൾ വഴിയും യൂട്യൂബ് വീഡിയോസ് വഴിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രാഹുൽ പി പി. ഇരുവരും ഒന്നിച്ചുള്ള വീഡിയോസ് എ ആർ റീൽസ് എന്ന ഇൻസ്റ്റാഗ്രാം യൂട്യൂബ് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യാറുണ്ട് ഇവർ. പ്രേമലു എന്ന സിനിമയിൽ അഖിലയുടെ ജോഡിയായി അഭിനയിച്ചതും രാഹുൽ പി പിയാണ്.

2021ഫെബ്രുവരി 28 നാണ് ഇവർ വിവാഹിതരായത്. ലവ് കം അറേഞ്ച്ഡ് വിവാഹമായിരുന്നു ഇവരുടേത്. ഇവരുടെ പ്രണയകഥ പ്രേക്ഷകരുമായി പങ്ക് വെച്ചിട്ടുണ്ട് അഖിലയും രാഹുലും.

ഞാൻ ബഡായി ബംഗ്ലാവ് പരിപാടിയിൽ ഒരു എപ്പിസോഡിൽ വന്നിരുന്നു.പിന്നീട് ഞാൻ പി ജിക്ക് കോയമ്പത്തൂർ പഠിക്കുമ്പോഴാണ് ഫേസ്ബുക്കിൽ പഴയ മെസ്സേജ് ഒക്കെ നോക്കുവായിരുന്നു. അപ്പോഴാണ് രണ്ട് വർഷം മുൻപുള്ള രാഹുലിന്റെ മെസ്സേജ് കാണുന്നത്. എന്റെ എപ്പിസോഡ് കണ്ടിട്ടാണ് മെസ്സേജ് അയച്ചത്. നാട്ടുകാരി ആയെന്നറിഞ്ഞതിൽ വളരെയധികം സന്തോഷം. അഭിമാനം ഇതൊക്കെ കാണുമ്പോൾ എന്നായിരുന്നു മെസ്സേജ്. അപ്പോൾ ഞാൻ താങ്ക്യു പറഞ്ഞു മറുപടിയിട്ടു. അഖില പറയുന്നു. പിന്നീട് ആ സമയത്ത് എനിക്ക് കുറച്ച് എഴുത്തിന്റെ പരിപാടിയുണ്ടായിരുന്നു. ഞാൻ കൊല്ലത്ത് ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോയിരുന്നു. അതൊരു കഥ പോലെ ഇട്ടിരുന്നു. ഇത് കണ്ട അഖില എനിക്ക് മെസ്സേജ് അയച്ചു. ഞാനിത് വായിച്ചു നന്നായിട്ടുണ്ട് എഴുതുമോ എന്നൊക്കെ. അങ്ങനെയാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്.

പിന്നീട് ഒരു വർഷം കഴിഞ്ഞപ്പോഴാണ് വീട്ടിൽ വിവാഹ ആലോചനകൾ ഒക്കെ വരുന്നത്. അപ്പോൾ ആരെയേലും കണ്ടുവെച്ചിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചിരുന്നു.എന്റെ മനസ്സിൽ ഒരാളുണ്ട് ഞാൻ ഒന്ന് നോക്കട്ടെ എന്നാണു പറഞ്ഞത്. അങ്ങനെ അഖിലയോടും സംസാരിച്ചു. വീട്ടിൽ ഓക്കേ ആണേൽ എനിക്കും ഓക്കെയാണ് എന്നാണ് അഖില പറഞ്ഞത്. അങ്ങനെ ഞാൻ എന്റെ വീട്ടിൽ പറഞ്ഞു. അഖില ആൾടെ വീട്ടിലും. അഖിലയുടെ വീട്ടിൽ ആദ്യം ചെറിയ എതിർപ്പുകൾ ഉണ്ടായിരുന്നു. പക്ഷെ എന്നെ പറ്റി നാട്ടിൽ തിരക്കിയപ്പോൾ അവർക്കും ഓക്കേ ആയി. ഇവരുടെ കുടുംബത്തിൽ ആദ്യമായിട്ടാണ് ഒരാൾ സ്വയം തന്റെ ചെറുക്കനെ കണ്ടെത്തുന്നത്. അതിന്റെ ഒരു എതിർപ്പാണ് ആദ്യം ഉണ്ടായിരുന്നത്. രാഹുൽ കൂട്ടിച്ചേർത്തു.

കുറെ കാര്യങ്ങളിൽ ഞങ്ങൾ ഒരേ പോലെയായിരുന്നു. എനിക്ക് ഭയങ്കര കുട്ടികളിയാണ് രാഹുലും അങ്ങനെയായിരുന്നു. അങ്ങനെയാണ് ഇത് നോക്കാം എന്ന തീരുമാനത്തിൽ എത്തിയതെന്ന് അഖിലയും പറയുന്നു.

ഇപ്പോഴിതാ വിവാഹ ജീവിതത്തിന്റെ അഞ്ചാം വർഷം പിന്നിട്ടിരിക്കുന്നു. വിവാഹ വാർഷികത്തിന്റെ ആഘോഷ ചിത്രങ്ങളും വീഡിയോസും ഇവർ പങ്ക് വെച്ചിട്ടുണ


ഇന്നത്തെദിവസഫലം ( പൊതുവായി ) 02- 03 -2026 തിങ്കളാഴ്ച മകംനക്ഷത്രം ചിങ്ങക്കൂർ

ഒന്നിച്ചു വളർന്നവർ മരണത്തിലും ഒരേ മണ്ണിൽ അന്ത്യവിശ്രമം…, മീൻപിടിക്കുന്നതിനിടെ പാറക്കുളത്തിൽ പൊലിഞ്ഞ പിഞ്ചുബാല്യങ്ങൾക്ക് കണ്ണീരോടെ വിട നൽകി ഒരു നാട്…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6