Skip to content

chithrodayamflashnews.com

November 28, 2026 8:16 am

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കോട്ടയം സ്വദേശിയായ പ്രതി അറസ്റ്റിൽ.

തിരുവനന്തപുരം:-കരമന പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ യുവതിയെ വിവാഹിതനും ഒരു കുട്ടികളുടെ അച്ഛനുമായ പ്രതി വിവാഹ വാഗ്ദാനം നൽകി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങിയ പ്രതിയെ കോട്ടയത്ത് നിന്നും അറസ്റ്റ് ചെയ്തു. പ്രതി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ താൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് കാര്യം മറച്ചുവെച്ച് യുവതിയുമായി പ്രണയത്തിലാവുകയും തുടർന്ന് അതിജീവിത ജോലി നോക്കിയിരുന്ന സ്ഥാപനത്തിൽ നിന്നും വിളിച്ചിറക്കി ടിയാൻ താമസിച്ചു വന്നിരുന്ന നന്ദൻകോടുള്ള ഫ്ലാറ്റിൽ കൊണ്ടുപോയി മഞ്ഞ ചരട് കെട്ടി വിവാഹം കഴിച്ചു എന്ന് വിശ്വസിപ്പിച്ചും തുടർന്ന് എറണാകുളം അമൃത ഹോസ്പിറ്റലിൽ അടുത്തുള്ള ഹോട്ടലിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചും യുവതി ഗർഭിണിയാണെന്ന് അറിഞ്ഞ പ്രതി യുവതിയെ വീട്ടിൽ കൊണ്ടാക്കിയ ശേഷം മുങ്ങുകയായിരുന്നു. തുടർന്ന് യുവതി കരമന പോലീസിൽ പരാതി നൽകുകയും തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിൽ കോട്ടയം ജില്ലയിൽ എരുമേലി മരുതുംമൂട്. വീട്ടിൽ നിന്നും എറണാകുളം ജില്ലയിൽ പാലൂർ കുഴി വില്ലേജിൽ കരിമ്പന ദേശത്ത് കരിമ്പന ഹൗസ് നമ്പർ 319 സണ്ണിയുടെ വീട്ടിൽ വാടകയ്ക്ക് താമസം ഭാസ്കരൻ മകൻ അഖിൽ ഭാസ്കർ വയസ് 24നെ ആണ് അറസ്റ്റ് ചെയ്തത്. ടി പ്രതിയെ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ് ബഹുമാനപ്പെട്ട സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അവർകളുടെ നിർദ്ദേശപ്രകാരം ഫോർട്ട് ഫോർട്ട് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ എൻ ഷിബു അവറുകളുടെ നേതൃത്വത്തിൽ കരമന എസ് എച്ച് ഒ ശ്രീ അനൂപ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് സബ് ഇൻസ്പെക്ടർ കൃഷ്ണകുമാർ സിപിഒ ഹിരൺ, അജികുമാർ, അനിൽ,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6