Skip to content

chithrodayamflashnews.com

November 28, 2026 8:16 am

പഞ്ചായത്തിന്റെ ബോർഡർ വിട്ടുപോകാത്ത പൊട്ടകിണറ്റിലെ തവളകൾ കുരക്കട്ടെ.. ദുബായിയിലേക്ക് പറന്ന് രേണു സുധി.. ഇനി രേണുവിന്റെ കളികൾ അങ്ങ് വിദേശത്ത്..

ബിഗ്‌ബോസിന്റെ ഏഴാം സീസണിൽ ഒരു തരംഗമായി വന്ന താരമായിരുന്നു രേണു സുധി. രേണുവിന്റെ ബിഗ്‌ബോസ്സ് എൻട്രിയോടെ ബിഗ്‌ബോസിന്റെ വ്യൂവർഷിപ്പിൽ വൻ വർദ്ധനവ് ആണ് ഉണ്ടായത്. എന്നാൽ ശരീരികവും മാനസികാവുമായ ബുദ്ധിമുട്ടുകളെ തുടർന്ന് രേണു ബിഗ്‌ബോസ്സ് ഹൗസ് വിടുകയായിരുന്നു. മികച്ച പ്രേക്ഷക പിന്തുണയിൽ നിൽക്കുമ്പോഴായിരുന്നു രേണു ഹൗസ് വിടുന്നത്.

ബി​ഗ് ബോസ് ഷോയിൽ കൂടി പങ്കെടുത്തതോടെ കൈ നിറയെ അവസരങ്ങളും ബിസി ലൈഫുമാണ് ഇപ്പോൾ രേണുവിന്റേത്. അതിന്റെ കൂടെയിതാ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പ് പോവുകയാണ് രേണു ഇപ്പോൾ. ദുബായിൽ ഒരു പ്രോ​ഗ്രാമിലേക്ക് അതിഥിയായി പങ്കെടുക്കാനാണ് രേണു പോയിരിക്കുന്നത്. വിദേശത്ത് നിന്നും പ്രോ​ഗ്രാമുകൾ ലഭിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു. ദുബായിൽ പോവുകയാണെന്ന് അറിയിച്ച് ഒരു വീഡിയോയും രേണു പങ്കുവെച്ചിരുന്നു. ആ​ദ്യത്തെ ഇന്റർനാഷണൽ ട്രിപ്പാണ്. അതിന്റേതായ സന്തോഷമുണ്ടെന്നും രേണു വിഡിയോയിൽ പ്രതികരിച്ചു.

പിങ്ക് നിറത്തിലുള്ള മിഡി ഡ്രസ്സും ബ്ലാക്ക് ബൂട്ട് ഷൂസും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ എയർ പോട്ടിൽ വന്നിറങ്ങുന്ന രേണുവിന്റെ വീ‍ഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് രേണുവിന് ആശംസകൾ അറിയിച്ച് എത്തിയത്. ലക്ഷകണക്കിന് പേരാണ് രേണുവിന് പിന്തുണച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്.

രണ്ട് വർഷത്തെ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഇപ്പോൾ രേണുവിന് ലഭിച്ച ദുബായ് ട്രിപ്പ്, കൊള്ളാം.. വിമർശനങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിയ രേണുവിന് അഭിനന്ദങ്ങൾ, ബി​ഗ് ബോസിനുശേഷം രേണു കൂടുതൽ സുന്ദരിയായി, ഭർത്താവ് മരണപ്പെട്ടത് കൊണ്ട് ദൈവം ഒരു വഴി കാണിച്ച് കൊടുത്താണ്, ഉയരങ്ങളിൽ എത്തിപ്പെടാൻ രേണുവിന് ആശംസകൾ, മോശം പറഞ്ഞവരെ കൊണ്ട് തന്നെ നല്ലത് പറയിപ്പിച്ചു, സ്വന്തം പഞ്ചായത്തിന്റെ ബോർഡർ വിട്ടുപോകാത്ത പൊട്ടകിണറ്റിലെ തവളകൾ കുരക്കട്ടെ അത് രേണു മൈന്റ് ചെയ്യേണ്ട എന്നിങ്ങനെയാണ് രേണുവിന്റെ ദുബായ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6