Skip to content

chithrodayamflashnews.com

November 28, 2026 7:20 am

മ​ക്ക​ളി​ൽ അ​ഭി​മാ​നം; മ​ക​ന് ഇ​ഡി സ​മ​ൻ​സ് ല​ഭി​ച്ചി​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി

ത​ന്‍റെ മ​ക​ന് ഇ​ഡി സ​മ​ൻ​സ് ല​ഭി​ച്ചെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ത​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം സു​താ​ര്യ​മാ​ണ്. മ​ക​ൻ വി​വേ​കി​ന് ഇ​ഡി സ​മ​ൻ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു

ജോ​ലി, വീ​ട് എ​ന്ന രീ​തി​യി​ൽ മാ​ത്രം ജീ​വി​ക്കു​ന്ന​യാ​ളാ​ണ് മ​ക​ൻ. ഇ​ഡി സ​മ​ൻ​സ് ആ​ർ​ക്കാ​ണ് അ​യ​ച്ച​ത്. ആ​രു​ടെ കൈ​യി​ലാ​ണ് സ​മ​ൻ​സ് കൊ​ടു​ത്ത​ത്. ഒ​രു സ​മ​ൻ​സും ക്ലി​ഫ് ഹൗ​സി​ൽ വ​ന്നി​ട്ടി​ല്ല. വി​വേ​ക് അ​ത്ത​ര​മൊ​രു കാ​ര്യം പ​റ​ഞ്ഞി​ട്ടു​മി​ല്ല. ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​ക്ക​ൾ ഇ​ട​പെ​ടാ​റി​ല്ല.

ക്ലി​ഫ് ഹൗ​സി​ൽ എ​ത്ര മു​റി​യു​ണ്ടെ​ന്നും പോ​ലും മ​ക​ന് അ​റി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ദു​ഷ്പേ​ര് ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ മ​ക്ക​ൾ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​രി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇഡി സമൻസ് ലഭിച്ചുവെന്ന് പറയുന്ന മകനെ നിങ്ങൾ കണ്ടിട്ടുണ്ടോ.

ത​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം സു​താ​ര്യ​വും ക​ള​ങ്ക​ര​ഹി​ത​വു​മാ​ണ്. ക​ള​ങ്കി​ത​നാ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ശാ​ന്ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. പ​ത്തു വ​ർ​ഷ​മാ​യി ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ണ്. അ​ഭി​മാ​നി​ക്കാ​ൻ വ​ക​ന​ൽ​കു​ന്ന ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​ഞ്ഞു​വെ​ന്നു ബോ​ധ്യ​മു​ണ്ട്.

പ​ല​യി​ട​ത്തും പ​ദ്ധ​തി​ക​ൾ​ക്കു ക​രാ​ർ ല​ഭി​ക്കാ​ൻ ക​മ്മീ​ഷ​ൻ ന​ൽ​ക​ണം. എ​ന്നാ​ൽ ഇ​വി​ടെ അ​ങ്ങ​നെ ഇ​ല്ല എ​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. ഉ​ന്ന​ത​ത​ല​ത്തി​ലു​ള്ള അ​ഴി​മ​തി ഇ​വി​ടെ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6