കൊട്ടാരക്കരയില്‍ ആനക്കൊമ്ബില്‍ തീർത്ത ദണ്ഡ് വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയില്‍. കൊട്ടാരക്കര സ്വദേശി സുബു, വെളിയം സ്വദേശി അരുണ്‍ എന്നിവരെ വനപാലകർ പിടികൂടിയത്.
ഇടനിലക്കാരും വാങ്ങാൻ എത്തിയവരും ഉള്‍പ്പടെ കൂടുതല്‍ പേർ പിടിയിലാകാനുണ്ടെന്ന് അഞ്ചല്‍ റേഞ്ച് വനപാലകർ അറിയിച്ചു.
ആനക്കൊമ്ബ് വില്‍പ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അഞ്ചല്‍ റേഞ്ച് വനം വകുപ്പ് സംഘത്തിൻ്റെ പരിശോധന. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൻ്റെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിന്നും രണ്ട് പേരെ ആനക്കൊമ്ബില്‍ തീർത്ത ഭണ്ഡുമായി പിടികൂടുകയായിരുന്നു.
വനം വകുപ്പിൻ്റെ നീക്കം മനസ്സിലാക്കി ചിലർ രക്ഷപ്പെട്ടെന്നാണ് നിഗമനം. സുബുവിന്റെ മുത്തച്ഛൻ ശ്രീലങ്കയില്‍ നിന്നും എത്തിച്ച ആനക്കൊമ്ബാണെന്നാണ് പ്രതികള്‍ വനം വകുപ്പിനോട് പറഞ്ഞിരിക്കുന്നത്. പ്രതികളുടെ മൊഴി പൂർണമായും വനം വകുപ്പ് വിശ്വസിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്
No Comment.