Skip to content

chithrodayamflashnews.com

November 28, 2026 7:43 am

വീടിനകത്തെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; അഗ്നിരക്ഷ സേനയുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: വീടിനകത്തെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. എന്നാൽ, മുക്കം അഗ്നിരക്ഷ സേനയുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമൊഴിവായി. കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി കപ്പാലയിലാണ് നാടിനെ മുൾ മുനയിൽ നിർത്തിയ സംഭവം. കപ്പാല സ്വദേശി തോണ്ടിക്കര പറമ്പ് പ്രകാശൻ ബി കെ എന്നയാളുടെ വീട്ടിലെ അടുക്കളയിലെ എൽപിജി സിലിണ്ടർ ലീക്ക് ആയി തീ പിടിക്കുകയായിരുന്നു.
റെഗുലേറ്റർ മാറ്റിസ്ഥാപിച്ച് ഗ്യാസ് ഉപയോഗിക്കാൻ തുടങ്ങുന്നതിനിടയിലാണ് തീ പിടിച്ചത്. ഇന്നലെ രാത്രി 8 30നാണ് സംഭവം നടന്നത്. ഉടൻതന്നെ മുക്കം അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മുക്കത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ രണ്ടു വാഹനങ്ങളിലായി സേന സംഭവസ്ഥലത്ത് കുതിച്ചെത്തി തീയണച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6