ജോലി ചെയ്യുന്നതിനിടെ പ്രകോപിതനായി അശ്ലീല പ്രദർശനം നടത്തിയ ബിഎല്‍ഒ വാസുദേവനെതിരെ നടപടി. ഇയാളെ ചുമതലയില്‍ നിന്ന് മാറ്റാൻ ജില്ലാ കളക്‌ടർ ഉത്തരവിട്ടു. വാസുദേവനോട് സംഭവത്തില്‍ വിശദീകരണവും തേടി. സംഭവത്തിൽ വിശദീകരണം ലഭിച്ചശേഷം തുടർനടപടികളുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം.
കഴിഞ്ഞ ദിവസം തിരൂരില്‍ എന്യൂമറേഷൻ ഫോം കളക്ഷൻ ക്യാമ്ബിനിടെയാണ് പ്രകോപിതനായ വാസുദേവൻ അശ്ലീല പ്രദർശനം നടത്തിയത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേർ എന്യൂമറേഷൻ ഫോം നല്‍കാനായി മുന്നില്‍ നിന്നപ്പോഴാണ് വാസുദേവൻ മുണ്ടുപൊക്കി അശ്ലീല പ്രദർശനം നടത്തിയത്. ഇതിന്റെ വീഡിയോ പകർത്തിയയാളോട് വാസുദേവൻ ഉറക്കെ സംസാരിക്കുന്നതും കാണാം.
തന്നോട് അഭിപ്രായ വ്യത്യാസമുള്ളവർ സ്ഥലത്തെത്തി പ്രകോപനപരമായി സംസാരിച്ചപ്പോള്‍ ചെയ്‌തുപോയതാണെന്നാണ് വാസുദേവൻ പ്രതികരിച്ചത്. ജോലിസമ്മർദവും ആരോഗ്യ പ്രശ്‌നങ്ങളും തനിക്കുണ്ടെന്നും അദ്ദേഹം.
ഫോം വീടുകളില്‍ പോയി കൊടുക്കുന്നതിന് പകരം ഇത്തരത്തില്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് വീഡിയോ ചിത്രീകരിച്ച ബന്ധു വാസുദേവനോട് പറഞ്ഞത്. ഇതാണ് പ്രകോപനത്തിന് കാരണമായത്.
No Comment.