Skip to content

chithrodayamflashnews.com

November 28, 2026 7:29 am

production കൺട്രോളർ ബാദുഷയ്ക്കെതിരെ നാടൻ ഹരീഷ് കണാരൻ.

ഒരേസമയം ഒരുപാടു സിനിമകളിൽ ഓടിനടന്നു അഭിനയിച്ചുകൊണ്ടിരുന്ന ആളായിരുന്നു നടൻ ഹരീഷ് കണാരൻ. ഒരേ സമയം ഒരുപാടു സിനിമകൾ ഓടിനടന്നു കണ്ട്രോൾ ചെയ്തുകൊണ്ടിരുന്ന ആളാണ് ബാദുഷ. നിലവിൽ രണ്ടുപേരും സമാന അവസ്ഥയിൽ ആണ്.

ഒരാൾ മറ്റുള്ളവർക്ക് പണി കൊടുത്തു വീട്ടിൽ ഇരുത്തിയപ്പോൾ മറ്റേ ആൾക്ക് എവിടെ നിന്നൊക്കെയോ പണി കിട്ടി വീട്ടിൽ ഇരുപ്പായി.

ഹരീഷ് ന്റെ വാക്കുകൾ.

ARM എന്ന സിനിമയിലേക്ക് തന്നെ വിളിക്കുന്നു. ഏതാണ്ട് 40 ദിവസത്തെ date ആവശ്യപ്പെടുന്നു, നൽകുന്നു. ആയിടയ്ക്ക് ആണ് താൻ ആൾക്ക് കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ ചോദിക്കുന്നത്. പലവിധ ഒഴിവു കഴിവുകൾ പറഞ്ഞു ആള് നീട്ടികൊണ്ട് പോകുന്നു. ഹരീഷ് ഇടവേള ബാബുവുമായി ഇക്കാര്യം സംസാരിക്കുന്നു. ആൾ ഇടപെട്ടപ്പോളും വാങ്ങിയ ആൾ കാശ് വാങ്ങിയ കാര്യം സമ്മതിക്കുന്നുണ്ട് എങ്കിലും തിരികെ നൽകുന്നില്ല. എങ്ങനെ എങ്കിലും വാങ്ങി എടുക്കാൻ ഇടവേള പറയുന്നു.

ആയിടയ്ക്ക് ARM ന്റെ ഷൂട്ട്‌ തുടങ്ങി, വീട്ടിൽ വെറുതെ ഇരിക്കുന്ന തന്നെ ആരും വിളിക്കുന്നില്ല.

പിന്നീട് asianet ന്റെ സീരിയൽ അവാർഡ് നു പങ്കെടുക്കുന്ന time ARM pramotion നു വേണ്ടി ടോവിനെയൊയും പരുപാടിയിൽ ഉണ്ട്. പരസ്പരം കണ്ടു എങ്കിലും സംസാരിക്കുന്നില്ല. ശേഷം പരുപാടി കഴിഞ്ഞു തിരികെ പോകുന്ന വഴി ടോവിനോയെ വിളിക്കുന്ന ഹരീഷ്. “ചേട്ടൻ അവിടെ നില്ക്കു, ഞാൻ ദാ വരുന്നു ” എന്നും പറഞ്ഞു ഹരീഷ് നിൽക്കുന്ന സ്ഥലത്തേയ്ക്ക് എത്തുന്ന ടോവിനോ, “എന്തുകൊണ്ടാണ് ചേട്ടാ ARM ഇൽ work ചെയ്യാതിരുന്നത്, ചേട്ടന് date ഇല്ല എന്ന് പറഞ്ഞു, എന്ത് പറ്റി “ എന്ന് ചോദിക്കുന്നു.

എന്നെ ആദ്യം വിളിച്ചിരുന്നു പക്ഷെ പിന്നീട് ആരും എന്നെ contact ചെയ്തില്ല , ഞാൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്ന് താൻ ടോവിനോയോട് പറയുന്നു.

അടുത്ത് ഈ വിവാദം പുറത്തു വന്നപ്പോൾ ARM ഡയറക്ടർ ജിതിൻ തന്നെ വിളിച്ചു , ചേട്ടനെ ഷൂട്ട്‌ തുടങ്ങാറായപ്പോൾ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല, ചേട്ടന് date ഇല്ല എന്നൊക്കെ പറഞ്ഞിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുന്നു. ടോവിനോ യോട് പറഞ്ഞത് പോലെ തന്നെ തന്നെ ആരും വിളിച്ചിരുന്നില്ല, തനിക്കു ആ സമയങ്ങളിൽ തിരക്കൊന്നും ഇല്ലായിരുന്നു, താൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്ന് മറുപടി പറയുന്നു.

നമ്മൾ ഒരാളെ സഹായിക്കുകയല്ലേ ചെയ്തത്, അല്ലാതെ ആൾക്ക് ഒരു ഉപദ്രവും ചെയ്തില്ലല്ലോ. ആളുമായി നല്ല സൗഹൃദത്തിൽ ആയിരുന്നു. ആകെ ചോദിച്ചപ്പോൾ 20 ലക്ഷം രൂപ കടമായി കൊടുത്തു സഹായിച്ചു എന്നൊരു തെറ്റ് മാത്രമേ താൻ ചെയ്തിട്ടുള്ളു. .

എനിക്ക് സിനിമകൾ ഉണ്ടായിരുന്ന കാലത്തു തന്റെ date കൾ നോക്കാം എന്നും പറഞ്ഞു ഇങ്ങോട്ട് വന്ന ആൾ ആണ്. നമ്മൾ ഒരാളുടെ അന്നം മുടക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ. എങ്ങനേലും ജീവിച്ചു പൊക്കോട്ടെ എന്ന് കരുതിയാൽ പോരെ. ?

വാർത്ത പുറത്തു വന്നപ്പോൾ എല്ലാവരും ചോദിക്കുന്നു എന്താ ആളുടെ പേര് പറയാത്തത് എന്ന്. ആളുടെ പേര് ബാദുഷ. ബാദുഷ ആണ് ആള്. ഇനി പേര് പറഞ്ഞതിന്റെ പേരിൽ എനിക്ക് തീരെ സിനിമ കിട്ടുന്നില്ല എങ്കിൽ കുഴപ്പമില്ല, വല്ല പ്രോഗ്രമൊക്കെ നടത്തി ഞാൻ ജീവിച്ചോളാൻ “..!!

ശരിക്കും ആളുടെ interview കേട്ടപ്പോൾ വിഷമം തോന്നി. മുൻപ് ആൾ ഇല്ലാത്ത സിനിമകൾ ഇല്ലായിരുന്നു. ഇപ്പൊ കുറെ ആയി സിനിമകൾ തീരെ ഇല്ല. തന്റേതല്ലാത്ത കുഴപ്പം കൊണ്ടു,
സുഹൃത്തായി കണ്ട ആളുടെ ഇടപെടൽ കൊണ്ടു മികച്ച സിനിമകൾ തന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടതിന്റെ വിഷമം ആ വാക്കുകളിൽ കാണാം.

എന്തിനാണ് മറ്റൊരാളെ ദ്രോഹിച്ചു എല്ലാം നേടിയെടുക്കാൻ ശ്രമിക്കുന്നത് എത്രനാൾ ആ നേട്ടങ്ങളിൽ അഭിരാമിക്കാൻ കഴിയും അങ്ങനെ നേടി എവിടെ വരെ എത്താൻ കഴിയും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6